കോട്ടയം കാരിത്താസ് ജങ്ഷനില്‍ ക്ഷേത്രദര്‍ശനത്തിന് പോയ വരുടെ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഏഴു പേര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം. അപകടത്തില്‍പ്പെട്ടതു വൈക്കം ക്ഷേത്രത്തിലേക്കു പോയവരുടെ കാറും അയ്യപ്പ തീര്‍ഥാടകരുടെ കാറും

പരുക്കേറ്റവരെ ഉടന്‍ തന്നെ കാരത്താസ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

New Update
1001559602

കോട്ടയം: എം.സി. റോഡില്‍ വീണ്ടും വന്‍ വാഹനാപകടം. കോട്ടയം കരിത്താസ് ജങ്ഷനില്‍ ക്ഷേത്രദര്‍ശനത്തിനു പോയ വരുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം, ഏഴു പേര്‍ക്കു പരുക്ക്.

Advertisment

ഒരാളുടെ നില ഗുരുതരം. ഇന്നു പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം.

വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കു പോവുകയായിരുന്ന  പത്തനംതിട്ട സ്വദേശികള്‍ സഞ്ചരിച്ച കാറും കര്‍ണാടകയില്‍ നിന്നു വന്ന അയ്യപ്പ തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും തമ്മില്‍ കുട്ടിയിടിക്കുകയായിരുന്നു.

കാറുകളുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പരുക്കേറ്റവരെ ഉടന്‍ തന്നെ കാരത്താസ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അപകടത്തെ തുടര്‍ന്നു റോഡില്‍ എറെ നേരം ഗതാഗത തടസം ഉണ്ടായി.

തുടര്‍ന്നു പോലീസെത്തി കാറുകള്‍ മാറ്റിയിടുകയായിരുന്നു. കഴിഞ്ഞ ദിവസം എം.സി. റോഡ് മോനിപ്പള്ളിയില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങിയവരുടെ വാഹനം അപകത്തില്‍ മൂന്നുപേര്‍ മരണപ്പെട്ടിരുന്നു.

Advertisment