ഭരണ മാറ്റ ട്രെന്‍ഡോ. യു.ഡി.എഫ് നേതാക്കളോട് പോലീസിന് പെട്ടെന്നൊരു സ്‌നേഹം. ഒന്‍പതര വര്‍ഷം ഇല്ലാതിരുന്ന സ്‌നേഹം കണ്ടു അമ്പരന്നു നേതാക്കളും

പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയം പാടില്ലെന്നാണ് ചട്ടമെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തെയും ചില നേതാക്കളെയും പ്രതിസ്ഥാനത്ത് നിര്‍ത്തിത്തന്നെയായിരുന്നു പ്രചാരണം.

New Update
Police

കോട്ടയം: കഴിഞ്ഞ ഒന്‍പതര വര്‍ഷമായി പ്രതിപക്ഷത്താണ് യു.ഡി.എഫ്. കേരളത്തിലും ഭരണമില്ല. കേന്ദ്രത്തിലും ഭരണത്തിലില്ല.

Advertisment

ഇക്കലയളില്‍ കോണ്‍ഗ്രസിനും യു.ഡി.എഫ് നേതാക്കള്‍ക്കും ഒന്നും വില നല്‍കാത്ത ഒരു വിഭാഗമായിരുന്നു പോലീസ്.

ഇക്കുറി കാര്യങ്ങള്‍ നേരെ തിരിച്ചാണ്. പോലീസുകാരുടെ സൗഹാദര്‍പരാമായ  പെരുമാറ്റമാണ് കോൺഗ്രസ് നേതാക്കളെ അമ്പരപ്പിക്കുന്നത്.

ഒരു ചെറിയ ആവശ്യം പോലുമായി എത്തുന്ന നേതാക്കളോട് പോലീസുകാര്‍ പ്രത്യേക മമതയാണ് കാണിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സംസ്ഥാനത്തെ ഒട്ടുമിക്ക ഇടങ്ങളിലും ഇതാണ് അവസ്ഥ.

 പോലീസുകാരുടെ പെട്ടെന്നുള്ള സ്‌നേഹം സംസ്ഥാനത്തെ ഭരണമാറ്റ ട്രെന്‍ഡാണെന്നാണ് കോണ്‍ഗ്രസുകാര്‍ കരുതുന്നത്.

കഴിഞ്ഞതൊന്നും മനസില്‍ വെച്ചേക്കല്ലേ എന്നു പോലീസുകാര്‍ പറയാതെ പറയുന്നതുപൊലെയാണ് ഇപ്പോഴത്തെ പെരുമാറ്റമെന്നും നേതാക്കള്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ പോലീസും കോണ്‍ഗ്രസും കൊണ്ടും കൊടുത്തുമാണ് മുന്നേറിയിരുന്നത്. കടുത്ത വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പോലീസിനു നേരെ ഉയര്‍ത്തിയിരുന്നത്.

പോലീസ് കിട്ടാവുന്ന അവസരങ്ങളില്‍ എല്ലാം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രയോഗിക്കുകയും ചെയ്തിരുന്നു.

ഭരണകൂടത്തെ ഇകഴ്ത്താന്‍ പോലീസിനെതിരേ തിരിയുന്ന കോണ്‍ഗ്രസിന്റെ രീതി ഖേദകരമാണെന്ന വിമര്‍ശനം പോലും പോലീസ് ഉയര്‍ത്തിയിരുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വ്യാപക പ്രചാരണവും നടന്നു.

പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയം പാടില്ലെന്നാണ് ചട്ടമെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തെയും ചില നേതാക്കളെയും പ്രതിസ്ഥാനത്ത് നിര്‍ത്തിത്തന്നെയായിരുന്നു പ്രചാരണം.

പോലീസ് മനുഷ്യത്വ രഹിതാമായാണ് പെരുമാറുന്നതെന്നു കോണ്‍ഗ്രസ് നേതാക്കളും ആരോപിച്ചിരുന്നു.

പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ കഴിയുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ ക്രൂരമായി മര്‍ദിച്ചതടക്കം കോണ്‍ഗ്രസ് സംസ്ഥാന തലത്തിൽ വലിയ വിവാദമാക്കിയിരുന്നു.

Advertisment