/sathyam/media/media_files/2026/01/14/1001559510-2026-01-14-14-05-28.webp)
കോട്ടയം: മുന്നണി മാറ്റ ചർച്ചകളെ പരിഹസിച്ചു തള്ളി കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി.
വിശുദ്ധ ഗ്രന്ഥത്തിൽ യേശു ക്രിസ്തു പറയുന്നുണ്ട്, ജറുസലേമേ ജറുസലേമിലെ സഹോദരിമാരെ എന്നെ ഓർത്ത് കരയേണ്ട.
നിങ്ങളെയും നിങ്ങളുടെ മക്കളെയുമോർക്ക് വിലപിക്കുക. അതു പോലെ ഞങ്ങളെ ഓർത്തു ആരും കരയേണ്ട. എൽഡിഎഫിനൊപ്പമാണ് കേരള കോൺഗ്രസ് എം എന്ന നിലപാടിൽ മാറ്റമില്ല.
യുഡിഎഫിൽനിന്ന് കേരള കോൺഗ്രസ് എമ്മിനെ പുറത്താക്കുകയായിരുന്നു.
അതിനുശേഷം ഇടതുപക്ഷത്തിനൊപ്പം നിൽക്കാൻ തീരുമാനിച്ചത് ഉറച്ച നിലപാടാണ്. എൽഡിഎഫിൽ ഞങ്ങൾ ഹാപ്പിയാണ്.
തദ്ദേശഫലം കണ്ടുകൊണ്ട് മുന്നണി മാറാനില്ല. മുന്നണിമാറ്റ ചർച്ചകൾക്ക് പ്രസക്തിയില്ല.
കേരള കോൺഗ്രസിൽ ഭിന്നതയില്ലെന്നും അഞ്ച് എം.എൽ.എമാരും ഒന്നിച്ചു നിൽക്കുമെന്നു അദ്ദേഹം പറഞ്ഞു.
മുന്നണി മാറ്റത്തെക്കുറിച്ച് ആരാണ് ചർച്ച നടത്തിയതെന്നും ജോസ് കെ.മാണി ചോദിച്ചു.
എല്ലാ ദിവസവും നിലപാട് വിശദീകരിക്കേണ്ടതില്ല. പലയിടങ്ങളിൽനിന്നും ക്ഷണം വരുന്നുണ്ട്. കേരള കോൺഗ്രസ് എവിടെയോ അവിടെ ഭരണമുണ്ടാകും.
ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റൻ താൻ തന്നെയാണ്. വിവാദങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
മുന്നണി മാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ചർച്ചയാകുന്നതിനിടെയാണ് കേരള കോൺഗ്രസ് എം. ചെയർമാൻ നിലപാട് വ്യക്തമാക്കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us