/sathyam/media/media_files/2026/01/14/1001560096-2026-01-14-14-49-52.jpg)
കോട്ടയം: കേരള കോൺഗ്രസ് എമ്മിന്റെ രാഷ്ട്രീയനിലപാടിനെക്കുറിച്ച് ഇപ്പോൾ വരുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ചെയർമാൻ ജോസ് കെ മാണി വ്യക്തമാക്കി.
എൽഡിഎഫിൽ കേരള കോൺഗ്രസ് എം ഉറച്ചു നിൽക്കുമെന്നും തങ്ങളെയോർത്ത് ആരും കരയേണ്ടെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോൾ എന്തിനാണ് മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചർച്ചയെന്ന് ജോസ് കെ മാണി ചോദിച്ചു.
ആരാ ഈ ചർച്ച നടത്തുന്നത്. കേരള കോൺഗ്രസിന്റെ നിലപാട് ഇടതുപക്ഷത്തിനൊപ്പമാണെന്ന് പലവട്ടം ആവർത്തിച്ചതാണ്.
എല്ലാ ദിവസവും ഈ നിലപാട് പറയേണ്ട കാര്യമില്ല. യുഡിഎഫിൽനിന്ന് കേരള കോൺഗ്രസ് എമ്മിനെ പുറത്താക്കുകയായിരുന്നു.
അതിനുശേഷം ഇടതുപക്ഷത്തിനൊപ്പം നിൽക്കാൻ തീരുമാനിച്ചത് ഉറച്ച നിലപാടാണ്. എൽഡിഎഫിൽ ഞങ്ങൾ ഹാപ്പിയാണ് എന്നും ജോസ് കെ മാണി പറഞ്ഞു.
പാർട്ടിക്കുള്ളിൽ ഒരു ഭിന്നതയും ഇല്ല. അഞ്ച് എംഎൽഎമാരും ഒരുമിച്ചു നിൽക്കും. ആരെങ്കിലും ഒപ്പം വരണമെന്ന് പറയുമ്പോൾ തങ്ങളെ എന്തിനാണ് കുറ്റംപറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം മുന്നണി പ്രവേശനത്തിന് കേരളാ കോൺഗ്രസ് എം താത്പര്യം അറിയിച്ചിട്ടില്ലെന്ന് കെ.പി.സി സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us