/sathyam/media/media_files/2026/01/15/fr-njarakunnel-george-varghese-2026-01-15-23-14-57.png)
കോട്ടയം: പാലാ രൂപത വിശ്വസ പരിശീലന കേന്ദ്രം ഡയറക്ടര്‍ റവ.ഡോ ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേലിനെ പാലാ അരമനയ്ക്കു മുന്‍പില്‍ വച്ച് കാറിടിച്ചു വീഴ്ത്തി.
അപകടത്തിനിടയാക്കിയ കാർ നിർത്താതെ പോയി. കാലിനും മറ്റും പരുക്കേറ്റ വൈദികൻ ചികില്‍സയിലാണ്.
സംഭവത്തിൽ പാലാ പോലീസ് കേസ് എടുത്ത് അനൃേഷണം ആരംഭിച്ചു.
റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേലിനെ ബിഷപ്പ് ഹൗസിന് സമീപം സീബ്ര ലൈനിലൂടെ റോഡ് ക്രോസ് ചെയ്യുമ്പോൾ അമിതവേഗത്തിൽ എത്തി ഇടിച്ചു വീഴ്ത്തിയ ശേഷം കാർ നിർത്താതെ പോവുകയായിരുന്നു.
സംഭവത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തു മാതൃകാപരമായി ശിക്ഷിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് പാലാ സമിതി ആവശ്യപ്പെട്ടു.
നേരായ പാതയിൽ വേഗത കുട്ടി വന്ന് വൈദികനെ ഇടിച്ച കാർ സംഭവത്തിനു ശേഷം നിർത്താതെ പോയതിൽ ദുരൂഹത സംശയിക്കുന്നു എന്നും കത്തോലിക്കാ കോൺഗ്രസ് ആരോപിച്ചു.
അതേ സമയം കുറ്റക്കാരെ പിടികൂടുന്നതിനായി പാലാ സബ് ഇൻസ്‌പെക്ടർ ദിലീപ് കുമാർ കെ യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
കുറ്റക്കാരെ സമയ ബന്ധിതമായി പിടികൂടുമെന്നും സുപ്രധാന വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us