320 രൂപയ്ക്ക് വിറ്റഴിക്കുന്ന സുനാമി ഇറച്ചി പോലും 435 രൂപയ്ക്കു വില്‍ക്കാന്‍ വഴിയൊരുക്കി. പാലാ നഗരസഭയില്‍ ബീഫിനും പോര്‍ക്കിനും ഏകീകൃത വില നിശ്ചയിച്ചതിനെതിരെ വ്യാപാരികള്‍. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു കാലികളെ എത്തിക്കുമ്പോള്‍ ഗുണ്ടാ പിരിവ് മാത്രം മൂന്നു ലക്ഷം രൂപ നല്‍കേണ്ടി വരുന്നു. ഇത്തരം പ്രവണതകള്‍ ഒഴിവാക്കിയാല്‍ കിലോയിൽ 50 രൂപയോളം കുറച്ചു നല്‍കാന്‍ സാധിക്കും

ഇതര സംസ്ഥാനങ്ങളിലേ അതിക്രമങ്ങള്‍ സംബന്ധിച്ചു സി.ബി.ഐ അന്വേഷണത്തിനു കേന്ദ്ര സര്‍ക്കാര്‍ കേരളത്തേ ചുമതലപെടുത്തിയിരുന്നു.

New Update
1001564601

കോട്ടയം: 320 രൂപയ്ക്ക് വിറ്റഴിക്കുന്ന സുനാമി ഇറച്ചി പോലും 435 രൂപയ്ക്കു വില്‍ക്കാന്‍ വഴിയൊരുക്കി.

Advertisment

ബീഫിനും പോര്‍ക്കിനും ഏകീകൃത വില നിശ്ചയിച്ച പാലാ നഗരസഭയ്ക്കെതിരെ വ്യാപാരികള്‍.

നഗരസഭ ബീഫിനു 435രൂപയും പോര്‍ക്കിന് 360 രൂപാ നിരക്കില്‍ വില നിശ്ചയിച്ച നിയമവിരുദ്ധ തിരുമാനം പിന്‍വലിക്കണമെന്നും മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫയര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. 

ബീഫ് അവശ്യവസ്തു നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. 320 രൂപയ്ക്കു നാട്ടുകാര്‍ക്കു വേണ്ടാത്ത ഇറച്ചി ഇല്ലാത്ത അധികാരം ഉപയോഗിച്ച് 435 രൂപയ്ക്കു വില്‍ക്കാന്‍ അനുമതി കൊടുക്കുകയാണ് ഉണ്ടായത്.

മീറ്റിങില്‍ കോള്‍ഡ് സ്റ്റോര്‍ ലൈസന്‍സികള്‍ മാത്രമാണു നഗരസഭയുടെ തീരുമാനം അംഗീകരിച്ചത്.

പാലാ നഗരസഭാ പരിധിയില്‍ കശാപ്പുശാലകളോ ബീഫ്  വില്‍ക്കുന്നതിന് അടിസ്ഥാന സൗകര്യമോ ലഭ്യമാക്കിയിട്ടില്ല.

 കന്നുകാലികളെ അറുത്തു ഇറച്ചി വിലക്കുന്ന വ്യാപാരികളേ ഒഴിവാക്കി എടുത്ത തീരുമാമാനം ഏകപക്ഷീയമാണ്.

 കോഴിയിറച്ചിക്ക് 182 രൂപാവില, ചിക്കന്‍ വ്യാപാരികള്‍ ചര്‍ച്ചയിലുണ്ടായിരുന്നിട്ടും വില കുറയ്ക്കാന്‍ തയ്യാറായിട്ടില്ല. നഗരസഭക്ക് അതില്‍ പരാതിയും ഇല്ല.

 ഇതു വിവേചനവും ആണ്. വടക്കേ ഇന്ത്യയില്‍ നിന്നുമാണു കാലികള്‍ കേരളത്തിലെത്തുന്നത്.

വഴിയില്‍ വൈകാരികതയുടെ പേരിലും പി.സി.എ ആക്ടിന്റെ മറവിലും കാലികളെ തട്ടിക്കൊണ്ടു പോവുന്നു. ജോലിക്കാരെ തല്ലിക്കൊല്ലുന്നു.

 ഇതിനെ ഇല്ലാതാക്കാന്‍ വന്‍ ഗുണ്ടാ പിരിവും. ആന്ത്ര ഒറിസ അതിര്‍ത്തിയില്‍ നിന്നും കേരളത്തില്‍ ഒരു ലോറി കാലികള്‍ എത്താന്‍ ഗുണ്ടാ ഫീസ് മാത്രം 3 ലക്ഷം രൂപയാണ്.

അറവു നിരോധിച്ച വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ചത്തു വിഴുന്ന മൃഗങ്ങളേ കരാര്‍ എടുക്കുന്നവര്‍ ഇവയുടെ ഇറച്ചി വളരെ വില കുറച്ച് കേരളത്തില്‍ എത്തിച്ചു വിവിധ ഔട്ട്ലെറ്റുകള്‍ വഴി 320 രൂപയ്ക്ക് വിറ്റഴിക്കുന്നു.

പല ഔട്ട്ലെറ്റുകളും പൂട്ടി പോകലാണ്. നിലവാരം ഇല്ലാത്ത ഇറച്ചി വില്‍ക്കുന്നതാണു കാരണം.

 എല്ലും കൊഴുപ്പും ഉള്‍പ്പടെ നാലു പിസാക്കി 250 രൂപാ നല്‍കി എക്പോര്‍ട്ടിങ് കമ്പനികള്‍ കര്‍ഷകരില്‍ നിന്നു നേരിട്ടു വാങ്ങുന്നു.

ഇതര സംസ്ഥാനങ്ങളിലേ അതിക്രമങ്ങള്‍ സംബന്ധിച്ചു സി.ബി.ഐ അന്വേഷണത്തിനു കേന്ദ്ര സര്‍ക്കാര്‍ കേരളത്തേ ചുമതലപെടുത്തിയിരുന്നു.

ഈ അന്വേഷണം പ്രഖ്യാപിച്ചാല്‍ കിലോയ്ക്കു 50 രൂപാ വീതം വില കുറയ്ക്കാന്‍ കഴിയും എന്നു സര്‍ക്കാരിനെ അറിയിച്ചിട്ടും നടപടി ഇല്ലെന്നാണ് വ്യാപാരികളുടെ ആരോപണം.

Advertisment