മാനസിക ആരോഗ്യത്തിന് പ്രഥമ പരിഗണന നല്‍കണം. തട്ടിപ്പിലും ഒറ്റപ്പെടലിലും ചെന്നുപെട്ടു പോലീസ് ഉദ്യോഗസ്ഥര്‍. സഹായം തേടി ഹാറ്റ്‌സിനെ ബന്ധപ്പെടാം

പോലീസ് ഉദ്യോഗസ്ഥ തന്റെ ഭ്രാന്തമായ ആരാധനയും വിധേയത്വവും വെളിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പുകള്‍ പുറത്തായത് സേനയ്ക്ക് വലിയ നാണക്കേടായി മാറി.

New Update
police jeep

കോട്ടയം: ഏറ്റവും കൂടുതല്‍ മാനസിക സമ്മര്‍ദം അനുഭവിക്കുന്ന കൂട്ടരാണു പോലീസ് ഉദ്യോഗസ്ഥര്‍.

Advertisment

സേനയിലെ ആത്മഹത്യാ നിരക്ക് ഇതിനു തെളിവാണ്.

 ജോലി സമ്മര്‍ദം മുതല്‍ വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങള്‍ വരെ ഉദ്യോഗസ്ഥരെ ബാധിക്കുന്നുണ്ട്.

 പോലീസുകാര്‍ക്കിടയില്‍ മാനസിക സമ്മര്‍ദവും ആത്മഹത്യയും വര്‍ധിക്കുന്നതിനു പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ പല പദ്ധതികള്‍ ആരംഭിച്ചെങ്കിലും പൂര്‍ണ തോതില്‍ ഫലം കണ്ടിട്ടില്ല.

എന്നാല്‍, ആത്മഹത്യ ഉള്‍പ്പടെ ഒരു പരിധി വരെ കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്.

എന്നാല്‍, ഇപ്പോഴും പല തട്ടിപ്പുകളിലും പല അവസ്ഥകളിലേക്കും മാനസിക ദൗര്‍ബല്യം കാരണം പോലീസ് ഉദ്യോഗസ്ഥര്‍ ചെന്നു വീഴാറുണ്ട്.

കോടികളുടെ സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായിട്ടുള്ള സ്വയം ആള്‍ ദൈവം എന്നു വിശേഷിപ്പിച്ച പ്രതിക്ക് പോലീസ് ഉദ്യോഗസ്ഥ കൂട്ടു നില്‍ക്കുന്ന ഓഡിയോ സന്ദേശം അടുത്തിടെ പുറത്തു വന്നിരുന്നു.

 പോലീസ് ഉദ്യോഗസ്ഥ തന്റെ ഭ്രാന്തമായ ആരാധനയും വിധേയത്വവും വെളിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പുകള്‍ പുറത്തായത് സേനയ്ക്ക് വലിയ നാണക്കേടായി മാറി.

അയല്‍ക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ തെരുവുനായകളെ വളര്‍ത്തയാന്‍ തുടങ്ങിയത് ഒറ്റപ്പെടലിനെ തുടര്‍ന്നാണ്.

ഇത്തരത്തില്‍ ചെറുതും വലുതുമായ നിരവധി സംഭവങ്ങള്‍ സേനാ അംഗങ്ങള്‍ക്കിടയില്‍ നടക്കുന്നുണ്ട്.

സേനയിലെ അംഗങ്ങളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്ന നടപടികള്‍ കൂടുതല്‍ കാര്യക്ഷമമായി നടത്തണമെന്ന ആവശ്യം ഉയര്‍ന്നുണ്ട്.  

പോലീസ് ഉദ്യോഗസ്ഥരുടെ മനസിക സംഘര്‍ഷം കുറയ്ക്കാനും ആത്മ വിശ്വാസം ഉയര്‍യത്താനും ഹാറ്റ്‌സ് (ഹെല്‍ത്ത് ആന്‍ഡ് അസിസ്റ്റന്‍സ് ടു ടാക്ക്ള്‍ സ്‌ട്രെസ്) എന്ന പദ്ധതി തുടങ്ങിയിരുന്നു.

9497901070 എന്ന 24 മണിക്കൂറും സേവനം ലക്ഷ്യമായ മൊബൈല്‍ നമ്പരും പോലീസ് പുറത്തിറക്കിയിട്ടുണ്ട്.

പോലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാഗങ്ങള്‍ക്കും ഈ സേവനം ഉറപ്പാക്കാം. ഇത്തരം സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യണം.

Advertisment