/sathyam/media/media_files/2026/01/16/1001565043-2026-01-16-13-34-19.jpg)
കോട്ടയം: മുന്നണിമാറ്റ ചര്‍ച്ചകള്‍ തള്ളി കേരളാ കോണ്‍ഗ്രസ് (എം) എം.എല്‍.എമാര്‍. ഇതെല്ലാം വെറുതേ ഉണ്ടാക്കുന്ന കുറേ കഥകള്‍ മാത്രം.
ചെയര്‍മാന്‍ കൃത്യമായി പറഞ്ഞില്ലേ.. അതു തന്നെയാണു പാര്‍ട്ടിയുടെ തീരുമാനമെന്നു ഡോ. എന്‍. ജയരാജ് പറഞ്ഞു.
ഇടതു മുന്നണിയില്‍ കേരളാ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുമെന്നു ചെര്‍മാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. അത് വ്യക്തമായ സ്‌റ്റേറ്റ്‌മെന്റാണ്.
എതെങ്കിലും തരത്തിലുള്ള ആശങ്കയ്‌ക്കോ ആശക്കുഴപ്പത്തിനോ ഇടയില്ലെന്നു സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ പറഞ്ഞു. ഏതെങ്കിലും സമയത്ത് ഞങ്ങളാരെങ്കിലും ഒരു മുന്നണി മാറ്റം ഉണ്ടാകുമെന്നോ മുന്നണി മാറ്റം ആഗ്രഹിക്കുന്നുവെന്നോ ഒരു സ്വകാര്യ സംഭാഷണത്തില്‍ പോലും പറഞ്ഞതായി പോലും തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു.
അഭ്യൂഹങ്ങളും പരത്തി വാര്‍ത്ത സൃഷ്ടിക്കുന്ന ഈ കല്‍പ്പിത കഥയ്ക്കു യാതൊരു അടിസ്ഥാനവുമില്ലെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു.
മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതല്ലാതെ ഒരു ആശയക്കുഴപ്പവും പാര്‍ട്ടിക്കുള്ളില്‍ ഇല്ലെന്നു മന്ത്രി റോഷി അഗസ്റ്റിനും പറഞ്ഞു.
പാര്‍ക്കിട്ടുമേല്‍ ഒരു സമ്മര്‍ദവുമില്ല. ഞങ്ങളുടെ ആരുടെയെങ്കിലും ഭാഗത്തു നിന്നു ഒരു സ്‌റ്റേമെന്റ് പോലും അഭിപ്രായ വ്യത്യാസമുണ്ടെന്ന തരത്തില്‍ പുറത്തു വന്നിട്ടില്ല.
പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം പ്രചാരണങ്ങള്‍. ചെര്‍മാന്‍ പറഞ്ഞ നിലപാടാണ് പാര്‍ട്ടിയുടെ നിലപാട്. അഭ്യൂഹങ്ങള്‍ പരത്തുന്നത് പാര്‍ട്ടിയെ വിഷമത്തിലാക്കാന്‍ ശ്രമിക്കുന്ന ചില ശക്തികളാണെന്നും റോഷി പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി ഓഫീസിലേക്ക് എത്തിയതായിരുന്നു എം.എല്‍.എമാര്‍
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us