New Update
/sathyam/media/media_files/2025/01/11/GuCeyUgumjHCQu0ta1lG.jpg)
കോട്ടയം: പാലാ രൂപത വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടര്‍ റവ.ഡോ ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേലിനെ ഇടിച്ച ശേഷം നിർത്താതെ പോയ കാറും ഉടമയും കസ്റ്റഡിയിൽ. കാറുടമ മുത്തോലി സ്വദേശി പ്രകാശ് ആണ് പിടിയിലായത്. കാറും പാലാ പൊലീസ് കസ്റ്റഡിയിലെടുത്തു.
Advertisment
റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേലിനെ ബിഷപ്പ് ഹൗസിന് സമീപം സീബ്ര ലൈനിലൂടെ റോഡ് ക്രോസ് ചെയ്യുമ്പോൾ അമിതവേഗത്തിൽ എത്തി ഇടിച്ചു വീഴ്ത്തിയ ശേഷം കാർ നിർത്താതെ പോവുകയായിരുന്നു.
അപകടത്തിൽ വൈദികന് പരിക്കേറ്റിരുന്നു. വിശ്വസ കേന്ദ്രം ഡയറക്ടറും കത്തോലിക്ക കോൺഗ്രസ് ഡയറക്ടറുമാണ് ഫാദർ ജോർജ് വർഗീസ്. ജനുവരി 12ന് ആയിരുന്നു അപകടമുണ്ടായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us