/sathyam/media/media_files/2026/01/17/1001567461-2026-01-17-12-07-50.webp)
കോട്ടയം: ശബരിമല വിമാനത്താവള പദ്ധതി പ്രദേശമായ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ പാലാ സബ്‌കോടതി തിങ്കളാഴ്ച വിധി പറയും.
പദ്ധതിക്കു കോടതി വിധി നിര്‍ണായകം. 2570 ഏക്കര്‍ ഭൂമി വിമാനത്താവളത്തിന് ആവശ്യമില്ലെന്നുകാട്ടി അയന ട്രസ്റ്റ് ഹൈക്കോടതിയില്‍ നല്‍കിയ മറ്റൊരു കേസില്‍ ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കിയിരുന്നു.
ഇതോടെയാണ് പാലാ സബ് കോടതി വിധി നിര്‍ണായകമാവുക. അഞ്ചു വര്‍ഷം നീണ്ട നിയമ യുദ്ധത്തിനാണ് കോടതി വിധിപറയുക.
2263 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റും 307 ഏക്കര്‍ മറ്റു സ്വകാര്യ ഭൂമിയുമാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച് നടപടികള്‍ ആരംഭിച്ചത്.
ഭാവി വികസനം കൂടി കണ്ടാണ് ഇത്രയും ഭൂമി ആവശ്യം വരുന്നതെന്ന് വാദിച്ചെങ്കിലും കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന് കഴിയാതെ വന്നതോടെയാണ് വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി.
ഇതോടെ പദ്ധതിയുടെ തുടര്‍ നടപടികള്‍ മരവിച്ച അവസ്ഥയാണ്.
ഭൂമിസര്‍ക്കാരിന് അവകാശപ്പെട്ടതെന്നു വിധി വന്നാല്‍ വിമാനത്താവള സ്ഥലമേറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാരിനു മുന്നോട്ടുപോകാം.
വിധി എതിരാണെങ്കില്‍ പദ്ധതി ചെറുവള്ളിയിൽ തന്നെ നടപ്പായെന്നു വരില്ല. ഹൈക്കോടതി വിധി അംഗീകരിച്ച് വിസ്തൃതികുറച്ച് ഭൂമി ഏറ്റെടുത്താല്‍ പദ്ധതിയില്‍ വലിയ മാറ്റം വരുത്തേണ്ടിവരും.
35 കി.മി നീളം വരുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ റണ്‍വേ എന്ന ഉള്‍പ്പെടെ അടങ്ങിയ പദ്ധതി ചെറുതാക്കേണ്ടി വരും. അപ്പീലുമായി പോയാലും വിമാനത്താവള നിര്‍മാണം ഈ സർക്കാരിൻ്റെ കാലത്ത് ആരംഭിക്കാനും കഴിയില്ല.
അയന ട്രസ്റ്റ് കൈവശം വച്ചിരിക്കുന്ന 2570 ഏക്കര്‍ ഭൂമിയുടെ പാട്ടക്കാലാവധി കഴിഞ്ഞതിനാല്‍ സര്‍ക്കാരിന്റെ സ്വന്തമാണെന്നു കാട്ടി മുന്‍ കോട്ടയം കലക്ടറാണ് കോടതിയെ സമീപിച്ചത്.
കേസില്‍ വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. സുപ്രീം കോടതി വരെയെത്തിയ കേസില്‍ സിവില്‍ കോടതിയെ സമീപിക്കാനായിരുന്നു നിര്‍ദ്ദേശം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us