/sathyam/media/media_files/2025/06/29/k-c-venugopal-2025-06-29-17-59-39.jpg)
കോട്ടയം: പോറ്റിയെ കേറ്റിയതു കെ.സി. വേണുഗോപാല്‍ എം.പിയുടെ തലയില്‍ കെട്ടിവെക്കാനുള്ള സി.പി.എം ശ്രമം പൊളിയുന്നു.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ തന്ത്രിക്കൊപ്പം വന്നത് 2007ല്‍ മാത്രം.
എന്നാല്‍, ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കൊണ്ടുവന്നതു കെ.സി വേണുഗോപാല്‍ ആണെന്ന മന്ത്രി എം.ബി രാജേഷിന്റെ വാദങ്ങളാണ് പൊളിയുന്നത്.
കെ.സി വേണുഗോപാല്‍ ദേവസ്വം മന്ത്രിയായിരുന്നത് 2004 മുതല്‍ 2006 വരെയാണ്.
അന്നു ബോര്‍ഡും മന്ത്രിയായിരുന്ന കെ.സി. വേണുഗോപാലും ഒത്തുപോയിരുന്നില്ലെന്ന പഴയ മാധ്യമ വാര്‍ത്തകളില്‍ അടക്കം വ്യക്തമാണ്.
അതേസമയം, അന്ന് തീര്‍ഥാടന കാലം സുഗമമാക്കാന്‍ കെ.സി. വേണുഗോപാല്‍ നടത്തിയ ഇടപെടലുകള്‍ കേരളം വീണ്ടും ചര്‍ച്ച ചെയ്യുകയാണ്.
2004 മുതല്‍ 2006 വരെ വേണുഗോപാലിന്റെ കാലത്തു രാമന്‍ നായരും പുനലൂര്‍ മധുവും എം.ബി ശ്രീകുമാറുമായിരുന്നു മെമ്പര്‍മാര്‍.
യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച ബോര്‍ഡ് ആയിരുന്നു എങ്കിലും വേണുഗോപാലും ബോര്‍ഡുമായി പരസ്യമായ യുദ്ധത്തില്‍ ആയിരുന്നു.
ദേവസ്വം നിയമനങ്ങളെ സംബന്ധിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നു വന്നതിനെ തുടര്‍ന്നു വേണുഗോപാല്‍ ദേവസ്വം നിയമനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകപോലും ഉണ്ടായി. ഇതോടെ ബോര്‍ഡും മന്ത്രിയും തമ്മില്‍ കടുത്ത ഭിന്നതയുണ്ടായി.
ദേവസ്വം ബോര്‍ഡിന്റെ ഭരണഘടന പ്രകാരം മന്ത്രിയുടെ ഉത്തരവ് പാലിക്കാന്‍ ബോര്‍ഡിനു ബാധ്യതയെല്ലന്ന നിലപാട് ബോര്‍ഡ് എടുത്തു.
ദേവസ്വം സെക്രട്ടറി ആയിരുന്ന ഭാരത് ഭൂഷണ്‍ ഇറക്കിയ ഉത്തരവ് വിവാദമായി. മന്ത്രിക്കെതിരെ വെള്ളാപ്പള്ളിയടക്കം രംഗത്തുവന്നു. അന്നു മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന വാര്‍ത്തകളായി ഇതു മാറി.
യോഗങ്ങളില്‍ പോലും മന്ത്രിയും ബോര്‍ഡ് അംഗങ്ങളും തമ്മില്‍ കണ്ടാല്‍ മിണ്ടാത്ത അവസ്ഥയെന്ന സ്ഥിതിയിലേക്ക എത്തിയപ്പോഴും വിട്ടുവീഴ്ചയില്ലെന്ന നിലപാടിലേക്ക് കെ.സി. വേണുഗോപാല്‍ എത്തി.
2005 ലെ ശബരിമല തീര്‍ത്ഥാടനം തുടങ്ങും മുന്‍പ് ബോര്‍ഡ് മുന്നൊരുക്കങ്ങളില്‍ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ലെന്നു തോന്നിയതിനാല്‍ മന്ത്രിയായിരുന്ന വേണുഗോപാല്‍ പത്തിലധികം തവണയാണ് അക്കാലത്തു മല കയറി സന്നിധാനം വരെ പോയി മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും മറ്റും ഉറപ്പാക്കി.
സീസണ്‍ തുടങ്ങും മുന്‍പേ പലതവണ വേണുഗോപാല്‍ തിരുവന്തപുരത്തും പത്തനംതിട്ടയിലും പമ്പയിലും സന്നിധാനത്തും യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തു. വെള്ളപ്പള്ളിയടക്കം പല ശക്തികളും എതിര്‍ത്തിട്ടും വേണുഗോപാല്‍ മുട്ടുമടക്കിയില്ല.
സുതാര്യതയില്ലാത്ത ക്രമവിരുദ്ധമായ നിയമനങ്ങള്‍ നടക്കില്ലെന്ന നിലപാടില്‍ ഉറച്ചു നിന്നു.
പിന്നീട് ബോര്‍ഡിന്റെ അധികാരങ്ങളും പ്രവര്‍ത്തനങ്ങളും പരിശോധിക്കാന്‍ ഹൈക്കോടതി ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ കമ്മീഷനെ നിയോഗിച്ചു ബോര്‍ഡിന് മൂക്കുകയറിട്ടു. വിഷയത്തില്‍ മുഖ്യമന്ത്രി വേണുഗോപാലിനൊപ്പം നിന്നു.
അങ്ങനെ സംഭവ ബഹുലമായിരുന്നു അക്കാലം.
വേണുഗോപാലിന് ശേഷം ജി. സുധാകരന്‍ ദേവസ്വം മന്ത്രിയായി. ഇ.എം.എസിന്റെ മരുമകന്‍ ഗുപ്തന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി.
അതിനുശേഷം രാജഗോപാലന്‍ നായരും കഴിഞ്ഞാണ് പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും മെമ്പര്‍മാരാകുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us