/sathyam/media/media_files/2026/01/17/1001567546-2026-01-17-13-03-58.jpg)
കോട്ടയം: പാലാ രൂപത വിശ്വസ പരിശീലന കേന്ദ്രം ഡയറക്ടര്‍ റവ.ഡോ ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേലിനെ പാലാ അരമനയ്ക്കു മുന്‍പില്‍ വച്ച് കാറിടിച്ചു വീഴ്ത്തിയ അപകടത്തിനിടയാക്കിയ ആളെ കണ്ടെത്തി പോലീസ്.
കാറോടിച്ച മുത്തോലി സ്വദേശി പ്രകാശിനെയാണു പോലീസ് അറസ്റ്റ് ചെയ്തത്.
വാഹനവും പോലീസ് കസറ്റഡിയിലെടുത്തു. കഴിഞ്ഞ 12ന് വൈകിട്ട് ഏഴിനു പാലാ അരമനയ്ക്കു മുന്‍പില്‍ വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
കാലിനും മറ്റും പരുക്കേറ്റ വൈദികന്‍ ചികില്‍സയിലാണ്. അപകടത്തിനിടയാക്കിയ കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു.
ഇതോടെ സംഭവത്തില്‍ പാലാ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
എന്നാല്‍, വാഹനം തപ്പിയിറങ്ങിയ പോലീസിനെ വലച്ചതു നഗരത്തിലെ സിസിടിവികള്‍ പ്രവര്‍ത്തന രഹിതമായതാണ്.
നഗരത്തില്‍ റോഡിലേക്ക് ക്യാമറ വെച്ചിട്ടുള്ള സിസിടിവികള്‍ കുറവാണെന്നും പോലീസ് പറയുന്നു. ഇതോടെ കാര്‍ പോയ റൂട്ടിലെ എല്ലാ സിസിടിവി ദൃങ്ങളും പരിശോധിച്ചാണ് അപകടത്തിനിടയാക്കിയത് ഒരു ലാന്‍സര്‍ കാറാണെന്നു കണ്ടെത്തുന്നത്.
വാഹനത്തിന്റെ നമ്പര്‍ ട്രേസ് ചെയ്തു പ്രതിയെ കണ്ടെത്തുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്തുവെന്നും വൈദികനോട് വൈരാഗ്യമുള്ളയാളല്ല പ്രതിയെന്നും പോലീസ് പറഞ്ഞു.
അപകടം നടന്ന സ്ഥത്ത് നിര്‍ത്തിയാല്‍ ആള്‍ക്കൂട്ട അക്രമം ഉണ്ടാകുമെന്ന ഭയത്താലാണു കാര്‍ നിര്‍ത്താതെ പോയതെന്നാണു പ്രതി പോലീസിനോട് പറഞ്ഞത്.
തുടര്‍ന്നു വാഹനവും പ്രതിയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാലാ ഡിവൈ.എസ്.പി കെ. സദന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
അതേസമയം, പാലാ നഗര പരിധിയിലെ സിസിടിവികള്‍ പ്രവര്‍ത്തന രഹിതമായി കിടക്കുന്നത് ഗൗരവമുള്ള വിഷയമാമെണന്നും വ്യാപാരികളുമായി സംസാരിച്ച് ഇതു ശരിയാക്കാനുള്ള നടപടികള്‍ നര്‍ദേശിക്കുമെന്നും ഡിവൈ.എസ്.പി കെ സദന്‍ പറഞ്ഞു.
ഇത്തരം അപകടങ്ങളില്‍ സഹായകരമാകുമെന്നു മാത്രമല്ല മോഷ്ടാക്കളെ കണ്ടെത്തുന്നതില്‍ ഉള്‍പ്പടെ സി.സിടിവികള്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us