വീണ്ടുമൊരു ഒരുമിക്കല്‍. എന്‍.എസ്.എസ്- എസ്.എന്‍.ഡി.പി ഐക്യനീക്കം സജീവം. ജി. സുകുമാരന്‍ നായര്‍ വെള്ളാപ്പള്ളി കൂടിക്കാഴ്ച ഉടന്‍ ഉണ്ടായേക്കും. കരുതലോടെ മാത്രം മുന്നോട്ടു നീങ്ങാന്‍ എന്‍.എസ്.എസ്. വെള്ളാപ്പള്ളിയുടെ പുതിയ നീക്കങ്ങള്‍ക്കു പിന്നില്‍ സി.പി.എം!

വെള്ളാപ്പള്ളിയുടെ പുതിയ നീക്കം സി.പി.എമ്മിന്റെ പ്രത്യേകിച്ചു മുഖ്യമന്ത്രയുടെ ഒത്താശയോടെ നടക്കുന്നതാണെന്നു കോണ്‍ഗ്രസില്‍ ഒരു വിഭാഗം കരുതുന്നു.

New Update
1001570085

കോട്ടയം: എന്‍.എസ്.എസ് - എസ്.എന്‍.ഡി.പി ഐക്യനീക്കം  വീണ്ടും സജീവമാവുകയാണ്.

Advertisment

ഇരുസമുദായ സംഘടനകളും സഹകരിച്ച് മുന്നോട്ട് പോകേണ്ട സഹാചര്യമാണ് ഉള്ളത്.

എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറിയുമായി എന്‍.എസ്.എസ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നു ജി. സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്‍.എസ്.എസും എന്‍.ഡി.പിയും തമ്മില്‍ പല വിഷയങ്ങളിലും ഐക്യം ഉണ്ടാക്കിയിരുന്നു.

 മന്നം ജയന്തി സമ്മേളനത്തില്‍ വരെ വെള്ളാപ്പള്ളി നടേശന്‍ പങ്കെടുത്തിരുന്നു.

 അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് സമദൂര നിലപാടില്‍ തന്നെ യായിരിക്കുമെന്നാണ് സുകുമാരന്‍ നായര്‍ ആവര്‍ത്തിക്കുന്നത്.

വെള്ളാപ്പള്ളിയുടെ എല്ലാ പ്രസ്താവനകളോടും എന്‍.എസ്.എസിനു യോജിപ്പില്ലെന്നുള്ളതാണ് വസ്തുത. അതേസമയം യോജിച്ചു മുന്നോട്ടു പോകാവുന്ന വിഷയങ്ങളില്‍ സഹകരണമാകാം എന്ന നിലപാട് എന്‍.എസ്.എസ് ഉയര്‍ത്തുന്നു.

 വിഷയത്തില്‍ ഡറക്ടര്‍ബോര്‍ഡിന്റെ ഉള്‍പ്പടെ അഭിപ്രായം തേടേണ്ടതുണ്ട്. അതനുസരിച്ചു മാത്രമേ എന്‍.എസ്.എസില്‍ കാര്യങ്ങള്‍ മുന്നോട്ടു പോവുകയുള്ളൂ.

വെള്ളാപ്പള്ളിയും ജി. സുകുമരാന്‍ നായരും വിമര്‍ശിക്കുന്നത് വി.ഡി. സതീശനെയാണ് എന്നതു കോണ്‍ഗ്രസിനെയും പ്രതിരോധത്തിലാക്കുന്നുണ്ട്.

വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നടത്തിയ പ്രസ്താവനകളില്‍ ഇത്രയും പ്രായമായ അദേഹത്തെ പോലെയൊരു സമുദായ നേതാവിനെ ഈ തരത്തില്‍ വിലകുറഞ്ഞ രീതിയില്‍ ആക്ഷേപിക്കുന്നത് ഒരിക്കലും ഭൂഷണമായ കാര്യമല്ലെന്നു ജി.സുകുമാരാന്‍ നയാര്‍ പറഞ്ഞിരുന്നു. 

എസ്.എന്‍.ഡി.പി യോഗവും എന്‍.എസ്.എസും തമ്മില്‍ അഭിപ്രായ ഐക്യത്തിലേക്ക് നീങ്ങുന്നതിന്റെ സൂചകളാണിതെന്നു രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

വര്‍ഷങ്ങളായുള്ള ഏറ്റുമുട്ടല്‍ കൊണ്ട് എസ്എന്‍ഡിപിക്കോ ഈഴവ സമുദായത്തിനോ യാതൊരു ഗുണവുമുണ്ടായിട്ടില്ലെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്.

സംവരണ വിഷയത്തിലടക്കം മുന്‍പുണ്ടായിരുന്ന തര്‍ക്കങ്ങള്‍ പ്രായോഗികമായ നേട്ടങ്ങള്‍ നല്‍കിയില്ല.

 പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് ഔദ്യോഗികമായി ക്ഷണിച്ചാല്‍ പോകാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനുവരി 21-ന് ചേരുന്ന എസ്എന്‍ഡിപി നേതൃയോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

ആഗോള അയ്യപ്പ സംഗമം മുതല്‍ എസ്എന്‍ഡിപിയും എന്‍എസ്എസും എല്‍ഡിഎഫ് അനുകൂല നിലപാടുകള്‍ സ്വീകരിച്ചിരുന്നു.

രാഷ്ട്രീയമായി എല്‍ഡിഎഫിന് അത് ഗുണം ചെയ്യും എന്ന് പലരും പ്രവചിച്ചിരുന്നെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ സാമുദായിക നേതാക്കളുടെ ഇടപെടലുകള്‍ വോട്ടായി മാറില്ലെന്ന് തെളിയിക്കപ്പെട്ടു.

 എന്നാല്‍ പ്രത്യക്ഷമായി എസ്എന്‍ഡിപി എന്‍എസ്എസ് ഐക്യം ഏതുതലത്തില്‍ സാധ്യമാകുമെന്നും അവ കേരള രാഷ്ട്രീയത്തെ ഏതുതരത്തില്‍ സ്വാധീനിക്കും എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകരും പൊതുജനവും.

കേരളത്തിലെ രണ്ട് പ്രമുഖ ഹിന്ദു സമുദായ സംഘടനകള്‍ ഒന്നിക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ സ്വാധീനം ചെലുത്തുമെന്ന് കരുതപ്പെടുന്നു.

ഈ ഐക്യനീക്കം ബിജെപിക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുമെന്ന രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തലുകളും ഉണ്ട്.

 എന്നാല്‍, വെള്ളാപ്പള്ളിയുടെ പുതിയ നീക്കം സി.പി.എമ്മിന്റെ പ്രത്യേകിച്ചു മുഖ്യമന്ത്രയുടെ ഒത്താശയോടെ നടക്കുന്നതാണെന്നു കോണ്‍ഗ്രസില്‍ ഒരു വിഭാഗം കരുതുന്നു.

 തദ്ദേശ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയുടെ നിലപാടുകള്‍ എല്‍.ഡി.എഫിന് തിരിച്ചടിയാണ് സമ്മാനിച്ചത്. ഇതു നിയമസഭയില്‍ ആവര്‍ത്തിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.

Advertisment