/sathyam/media/media_files/2026/01/18/1001570332-2026-01-18-11-56-58.jpg)
കോട്ടയം: രാസവള ക്ഷാമം, അടിക്കടിയുള്ളയുള്ള വില വര്‍ധനയും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു.
കമ്പനികൾ ഉത്പാദനം കുറച്ചതാണു രാസവള ക്ഷാമം രൂക്ഷമാക്കിയത്.
പൊട്ടാഷി കിട്ടാനില്ലെങ്കിലും വില 1400 ല്‍ നിന്ന് 1800 രൂപയായി. ഫാക്ടംഫോസ് 50 കിലോ ബാഗ് 1425 രൂപയില്‍ നിന്ന് 1475 രൂപയും കൂടി.
കടുത്ത യൂറിയ ക്ഷാമവും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. വളംചെയ്യേണ്ട കാലമായതോടെ കൂടിയവില നല്‍കിയാലും വളം വാങ്ങാന്‍ കര്‍ഷകര്‍ ഒരുക്കമാണ്.
അപ്പോഴാണ് ക്ഷാമം നേരിടുന്നത്. കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി വെട്ടിക്കുറച്ചതോടെയാണു രാസവള വില വീണ്ടും കുതിച്ചുയര്‍ന്നത്.
വളംനിര്‍മാണത്തിനുള്ള അസംസ്‌കൃതവസ്തുക്കളുടെ ലഭ്യതക്കുറവാണ് വിലവര്‍ധനയിലേക്കും ക്ഷാമത്തിലേക്കും നയിച്ചതെന്നാണ് വ്യാപാരികള്‍ പറയുന്നത്.
തുക ഉയര്‍ത്തിയതിനു പുറമെ വളം ഡിപ്പോകളില്‍ വളമെത്തിക്കുന്നതിനുള്ള ട്രാന്‍സ്‌പോര്‍ട്ട് ചാര്‍ജ് വളംകമ്പനികള്‍ നല്‍കാത്തതും വ്യാപാരികളെ വലയ്ക്കുന്നുണ്ട്.
ഓരോ താലൂക്കിലും ഉണ്ടായിരുന്ന ഡിപ്പോകളില്‍ വളംകമ്പനികള്‍തന്നെ നേരിട്ട് വളമെത്തിക്കണമെന്നാണ് മുന്‍നിശ്ചയം. ഇപ്പോള്‍ വ്യാപാരികള്‍തന്നെ വളമെത്തിക്കണം.
ഇത് വ്യാപാരികള്‍ക്കും ബാധ്യതയായി. കൂടാതെ സബ്സിഡിയുള്ള വളം ഇനങ്ങള്‍ക്കൊപ്പം അല്ലാത്ത കോമ്പിനേഷന്‍ വളങ്ങളും വിറ്റഴിക്കാന്‍ വ്യാപാരികളില്‍ കമ്പനികള്‍ സമ്മര്‍ദംചെലുത്തുന്നതായും പരാതിയുണ്ട്.
സാധാരണയായി കാപ്പിക്കും നെല്ലിനുമൊക്കെയാണെങ്കില്‍ ഒരേക്കറില്‍ 150 കിലോവരെ വളം ചെയ്യേണ്ടിവരും.
വിലകൂടിയതോടെ കൃഷിച്ചെലവിലും വലിയ വ്യത്യാസമുണ്ടായെന്നു കര്‍ഷകര്‍ പറയുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us