കാഞ്ഞിരപ്പള്ളിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ചത് കോഴിഫാമില്‍. 2500 കോഴികളെ കൊന്നൊടുക്കും

ആലപ്പുഴ  ജില്ലയിലെ മുഹമ്മ, കോടംതുരുത്ത് എന്നിവിടങ്ങളിലും കണ്ണൂരിലെ ഇരിട്ടിയിലും കാക്കകളില്‍ പക്ഷിപ്പനി (എച്ച്5എന്‍1) സ്ഥിരീകരിച്ചു

New Update
1001570342

കോട്ടയം: കാഞ്ഞിരപ്പള്ളി പഞ്ചായത്ത് നാലാം വാര്‍ഡില്‍ വില്ലണിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു.

Advertisment

രണ്ടേക്കറോളം വരുന്ന കോഴിഫാമിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. 2500ല്‍ പരം കോഴികളാണു ഫാമില്‍ ഉള്ളത്. 

ഇവ കൂട്ടത്തോടെ ചത്തു വീഴാന്‍ തുടങ്ങിയതോടെയാണു പരിശോധന നടത്തിയത്.

ശനിയാഴ്ച പുറത്തുവന്ന ഫലത്തില്‍ പക്ഷിപ്പനിയെന്നു സ്ഥിരീകരിക്കുകയായിരുന്നു. 

ചൊവ്വാഴ്ച റാപ്പിഡ് റെസ്‌പോണ്‍സ് ടീം എത്തി ഫാമിലെ കോഴികളെ കള്ളിങ് നടത്തും. ഫാമിനോട് ചേര്‍ന്നു ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെയും കള്ളിങ്ങിന് വിധേയമാക്കും.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു പ്രതിരോധ മരുന്ന് വിതരണം ചെയ്യാനുള്ള നപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ആലപ്പുഴ  ജില്ലയിലെ മുഹമ്മ, കോടംതുരുത്ത് എന്നിവിടങ്ങളിലും കണ്ണൂരിലെ ഇരിട്ടിയിലും കാക്കകളില്‍ പക്ഷിപ്പനി (എച്ച്5എന്‍1) സ്ഥിരീകരിച്ചു. ഇതിനു പുറമേ എറണാകുളം ജില്ലയില്‍ ദേശാടനപ്പക്ഷികളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

നിര്‍ദേശങ്ങള്‍

- ഫാമുകളിലേക്കുള്ള ആളുകളുടെ പ്രവേശനം പരിമിതപ്പെടുത്തണം. പ്രത്യേകിച്ചും വിവിധ ഫാമുകള്‍ സന്ദര്‍ശിക്കുന്ന സൂപ്പര്‍വൈസര്‍മാര്‍, തീറ്റ വിതരണക്കാര്‍ എന്നിവരെ പ്രത്യേകിച്ചും.

- തൊഴിലാളികള്‍ ഫാമില്‍ പ്രവേശിക്കുന്നതിനു മുന്‍പും ശേഷവും കയ്യും കാലും കഴുകണം. അണുനാശിനി ഉപയോഗിച്ചുള്ള ഫുട്ബാത്ത് നിര്‍ബന്ധമാക്കണം.

- തുറന്ന സ്ഥലങ്ങളില്‍ തീറ്റ സൂക്ഷിക്കരുത്.

ന്മ ഫാമുകള്‍ക്കു സമീപത്തേക്കു വാഹനങ്ങള്‍ കൊണ്ടുപോകരുത്.

- സ്വതന്ത്രമായി പറക്കുന്ന പക്ഷികള്‍ (കാക്ക, പരുന്ത്, പ്രാവ് തുടങ്ങിയവ) ഫാമിലേക്കു പ്രവേശിക്കാതിരിക്കാന്‍ വല ഉപയോഗിക്കണം.

- ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയരുത്.

- പക്ഷികളില്‍ പെട്ടെന്നുള്ള മരണം, അസ്വാഭാവിക മരണനിരക്ക് എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ മൃഗസംരക്ഷണ വകുപ്പിനെ വിവരം അറിയിക്കണം.

- ചാകുന്ന പക്ഷികളെ ശരിയായി സംസ്‌കരിക്കണം.

Advertisment