/sathyam/media/media_files/2025/04/18/T0mEshn8bVAQeKrwZ5mm.jpg)
കോട്ടയം: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ സി.പി.എം കടുത്ത പ്രതിരോധത്തില്‍.
വിവാദങ്ങളില്‍ നിന്നു കരുത്തനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
മതനേതാക്കളുമായി നേരിട്ട് എറ്റുമുട്ടേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസും.
വടികൊടുത്ത് അടി മേടിച്ചു എന്നു പറയുംപോലെയാണു സി.പി.എമ്മിന്റെ അവസ്ഥ.
സംസ്ഥാന നേതൃത്വം അതൃപ്തി അറിയിച്ചതോടെ സജി ചെറിയാന്‍ താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചു എന്ന ആരോപണവുമായി രംഗത്തു വന്നിരുന്നു.
അതേസമയം, മന്ത്രി സജി ചെറിയാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്നു കോണ്‍ഗ്രസും ലീഗും ആരോപിക്കുന്നു.
പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യം വെച്ച് വിഭാഗീയത പ്രചരിപ്പിക്കുകയാണ് സിപിഎം എന്നും, ഇത് ജനങ്ങള്‍ക്ക് മനസിലാകുമെന്നാണു ലീഗ് നേതാക്കള്‍ പറയുന്നത്. എന്‍.എസ്.എസ് - എസ്.എന്‍.ഡി.പി ഐക്യത്തിന്റെ പേരില്‍ വി.ഡി. സതീശനെ കടന്നാക്രമിക്കാനുള്ള സി.പി.എം തന്ത്രവും പൊളിഞ്ഞു വീണു.
കോണ്‍ഗ്രസ് ഉയര്‍ത്തുന്ന മതേതര മൂല്യങ്ങള്‍ക്കു ശക്തി പകരാനും സജി ചെറിയാന്‍ വിവാദങ്ങള്‍ക്കു സാധിച്ചു.
എൻ.എസ്.എസ് - എസ്.എൻ.ഡി.പി സമുദായ നേതാക്കളുയര്‍ത്തിയ എതിര്‍പ്പിലും കോണ്‍ഗ്രസിനുള്ളില്‍ ഭിന്ന സ്വരങ്ങള്‍ ഇല്ലാതെ പ്രതിപക്ഷ നേതാവിന്റെ പിന്നില്‍ അണി നിരക്കുന്ന കാഴ്ചയും കേരളം കണ്ടു.
പ്രതിപക്ഷ നേതാവിനെതിരെ ചില നേതാക്കള്‍ക്ക് അഭിപ്രായ ഭിന്നിപ്പ് ഉണ്ടായിരുന്നെങ്കിലും ഒറ്റദിവസം കൊണ്ട് അത് ദുര്‍ബലമായി.
മന്ത്രി സജിചെറിയാന്റെ വര്‍ഗീയത നിറഞ്ഞ പരാമര്‍ശങ്ങളാണ് സതീശന്റെ നിലപാടിന് കൂടുതല്‍ ജനസ്വീകാര്യതയുണ്ടാക്കിയതെന്ന വിലയിരുത്തലാണ് പല സി.പി.എം നേതാക്കള്‍ക്കുമുള്ളത്.
അതേസമയം, സാമുദായിക സംഘടനാ നേതാക്കളെ പിണക്കി മുന്നോട്ടു പോകാന്‍ കോണ്‍ഗ്രസ് തയാറല്ല.
സജി ചെറിയാന്റെ പ്രസ്താവനകൂടി വന്നതോടെ മുസ്ലിം വിഭാഗങ്ങളില്‍നിന്നുള്ള പിന്തുണയും സതീശന് കൂടി. ലീഗ് പരസ്യമായി സതീശനൊപ്പം നില്‍ക്കുന്ന സ്ഥിതിയായി.
ഇടതുപക്ഷത്തേക്ക് ഇടയ്‌ക്കൊക്കെ ചാഞ്ഞുനിന്നിരുന്ന സമസ്തയില്‍പ്പോലും എതിര്‍പ്പുയര്‍ന്നത് കോണ്‍ഗ്രസിനു നേട്ടമായി. വരും ദിവസങ്ങളിൽ സി.പി.എം നടത്തുന്ന വര്‍ഗീയ ധ്രുവീകരണം തുറന്നുകാട്ടാനാകും കോണ്‍ഗ്രസ് ശ്രമിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us