/sathyam/media/media_files/2026/01/20/1001575829-2026-01-20-12-37-32.jpg)
കോട്ടയം : പ്രീമിയം ട്രെയിനുകളില്‍ റെയില്‍വേ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ സാധാരണക്കാര്‍ ആശ്രയിക്കുന്ന മെമു ട്രെയിനുകളിലെ യാത്രാക്ലേശം അതിരൂക്ഷമായതായി.
കോട്ടയം വഴി സര്‍വീസ് നടത്തുന്ന 66308 കൊല്ലം എറണാകുളം മെമുവില്‍ യാത്രക്കാര്‍ ശ്വാസം കിട്ടാതെ കുഴഞ്ഞു വീഴുന്നത് സ്ഥിരം സംഭവമായി മാറുന്നു.
കൂടുതല്‍ കോച്ചുകള്‍ പോലും അനുവദിക്കാതെ വലിയ ദുരിതത്തിലേക്ക് യാത്രക്കാരെ തള്ളിവിടുകയാണ് റെയില്‍വേ.
നിലവില്‍ കൊല്ലത്ത് നിന്ന് സര്‍വീസ് നടത്തുന്ന മെമു ട്രെയിനുകള്‍ കായംകുളം എത്തുന്നതിന് മുമ്പ് തന്നെ വാതില്‍പ്പടി വരെ യാത്രക്കാരെക്കൊണ്ട് നിറയുകയാണ്.
പിന്നീടുള്ള സ്റ്റേഷനില്‍ നിന്നും ഉള്‍ക്കൊള്ളാന്‍ പറ്റുന്നതിലും പരമാവധി യാത്രക്കാരെക്കൊണ്ടാണ് കോട്ടയം സ്റ്റേഷനില്‍ എത്തുന്നത്. ഇറങ്ങാന്‍ ഉള്ള യാത്രക്കാരെക്കാള്‍ നാലിരട്ടി എല്ലാ സ്റ്റേഷനില്‍ നിന്നും കയറാന്‍ കാത്തു നില്‍പ്പുണ്ടാവും.
വായു സഞ്ചാരം പോലുമില്ലാതെ വീര്‍പ്പുമുട്ടിയാണ് കോട്ടയത്ത് നിന്ന് ട്രെയിന്‍ യാത്ര തുടരുന്നത്. കോട്ടയം കഴിയുന്നതോടെ പലരും കുഴഞ്ഞു വീഴാന്‍ തുടങ്ങും.
ദിവസവും നിരവധിപ്പേര്‍ മെമു, പാസഞ്ചര്‍ ട്രെയിനുകളില്‍ കുഴഞ്ഞു വീഴുമ്പോഴും അടിസ്ഥാന സൗകര്യം പോലും ഒരുക്കുന്നതില്‍ റെയില്‍വേ വീഴ്ച വരുത്തുകയാണ്.
8 കൊച്ചിലാണ് കേരളത്തിലെ ഏറ്റവും തിരക്കുള്ള 06169 കൊല്ലം -എറണാകുളം സ്‌പെഷ്യല്‍ മെമു, 66315 കോട്ടയം- കൊല്ലം മെമു ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുവദിച്ച പരിമിതമായ റേക്കുകള്‍ ഉപയോഗിച്ച് തിരുവനന്തപുരം ഡിവിഷന്‍ പരമാവധി സര്‍വീസ് നടത്തുന്നുണ്ട്.
എന്നാല്‍ കൂടുതല്‍ കോച്ചുകള്‍ പോലും അനുവദിക്കാതെ വലിയ ദുരിതത്തിലേക്ക് യാത്രക്കാരെ തള്ളിവിടുകയാണ് റെയില്‍വേ.
വൈകുന്നേരം എറണാകുളത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്കും സമാനതകളില്ലാത്ത തിരക്കാണ് അനുഭവപ്പെടുന്നത്.
കോട്ടയം ഭാഗത്തേയ്ക്ക് ഉച്ചയ്ക്കുള്ള പരശുറാമിന് ശേഷം നീണ്ട ഇടവേളകള്‍ക്ക് ശേഷം തൃപ്പൂണിത്തുറയിലെത്തുന്ന വേണാടില്‍ യാത്രക്കാര്‍ വാതില്‍പ്പടിയില്‍ തൂങ്ങിക്കിടന്ന് അപകടകരമായ സാഹചര്യത്തിലാണ് യാത്ര തുടരുന്നതെന്നു യാത്രക്കാരുടെ കൂട്ടായ്മ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us