പരിമിതികളുടെ ഇടയിൽ ഒരു തീര്‍ഥാടന കാലം കൂടി അവസാനിച്ചു. അടുത്ത തീര്‍ഥാടന കാലത്തിനു മുന്‍പെങ്കിലും എരുമേലിയില്‍ മാറ്റങ്ങള്‍ വരുമോ. എരുമേലിക്കും വേണം വികസനം

ശബരിമല നട അടച്ചതോടെ എരുമേലി സാധാരണ നിലയിലേക്ക് എത്തുകയാണ്.

New Update
1001575849

കോട്ടയം: ഒരു ശബരിമല തീര്‍ഥാടന കാലം കൂടി അവസാനിച്ചു. ഇക്കുറിയും തീര്‍ത്ഥാടകരുടെ അഭൂതമായ വര്‍ദ്ധനവാണ് ഉണ്ടായത്.

Advertisment

ശബരിമല സന്നിധാനത്ത് നിയന്ത്രിക്കാനാവാത്ത വിധം തീര്‍ത്ഥാടകരുടെ തിരക്ക് ഉണ്ടാകാതിരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം പോലീസ് എരുമേലിയില്‍ ഭക്തരുടെ ഒഴുക്ക് നിയന്ത്രിച്ചത് കുറച്ച് വിഷമങ്ങള്‍ ഉണ്ടാക്കിയെന്നതൊഴിച്ചാല്‍ ശാന്തമായിരുന്നു ഈ തീര്‍ത്ഥാടന കാലം.

 ശബരിമല നട അടച്ചതോടെ എരുമേലി സാധാരണ നിലയിലേക്ക് എത്തുകയാണ്.

 കച്ചവടക്കാര്‍ എല്ലാം എരുമേലിയില്‍ നിന്നു വൈകാതെ മടങ്ങും. താൽക്കാലിക കടകൾ വൈകാതെ പൊളിച്ചു തുടങ്ങിയിട്ടുണ്ട്.

ഇക്കുറിയും പരിമിതകള്‍ ഏറെയായിരുന്നു തീര്‍ഥാടന കാലത്ത്. മാലിന്യ പ്രശ്ത്തിന് ശ്വാശ്വത പരിഹാരം കാണാനായില്ല.

 ഗതാഗത കുരുക്ക് തീർഥാടകരെയും ജനങ്ങളെയും വലച്ചു.

എരുമേലി വലിയ തോടിന്റെ ദുരവസ്ഥയും പരിഹാരം വേണം. വരും വര്‍ഷങ്ങളിലെങ്കിലും ഈ ദുരവസ്ഥ ഉണ്ടാവാതിരിക്കാന്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ശ്രദ്ധിക്കണമെന്നു തീർഥാടകർ പറയുന്നു.

അടിയന്തരമായി മാസ്റ്റര്‍ പ്ലാന്‍ ആലോചിച്ചു നടപ്പാക്കുന്നതിന് ശ്രമമുണ്ടാവണം. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വികസനങ്ങള്‍ എരുമേലിയിലുണ്ടാവണമെന്നു തീര്‍ഥാടകര്‍ പറയുന്നു.

അതേസമയം, മണ്ഡല - മകരവിളക്ക് തീര്‍ഥാടനത്തിന്റെ സമാപനത്തോടനുബന്ധിച്ച് അയ്യപ്പസേവാ സമാജത്തിന്റെ നേതൃത്വത്തില്‍ എരുമേലിയില്‍ മെഗാ ശുചീകരണം സംഘടിപ്പിച്ചു. 2,250 സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

11ാം വര്‍ഷമാണ് ശബരിമല അയ്യപ്പ സേവാസമാജത്തിന്റെ നേതൃത്വത്തില്‍ ശുചീകരണം നടത്തുന്നത്.

എരുമേലി ധര്‍മശാസ്താ ക്ഷേത്രം പരിസരം, വലിയതോട്, പേട്ടതുള്ളല്‍ പാത, കൊച്ചമ്പലം പരിസരം, തീര്‍ഥാടന മേഖലകള്‍, പാര്‍ക്കിങ് ഗ്രൗണ്ടുകള്‍, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് തുടങ്ങി 16 സ്ഥലങ്ങളിലാണു ശുചീകരണം നടത്തിയത്.

Advertisment