പുതുപ്പള്ളിയിൽ 100 പവനോളം സ്വർണം കവർന്നു. റബർ ബോർഡ് ആസ്ഥാനത്തെ നാല് കോർട്ടേഴ്സിലാണ് മോഷണം നടന്നത്. മോഷണവിവരമറിഞ്ഞ് കോട്ടയം ഈസ്റ്റ് പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി

കോട്ടയം ഈസ്റ്റ് പൊലീസ് വിശദമായ പരിശോധന ആരംഭിച്ചു. സിസിടിവി കേന്ദീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കവർച്ചയ്ക്ക് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്ന് സംശയിക്കുന്നതായി കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ട് ഷാഹുൽ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു. 

New Update
police jeep 2

കോട്ടയം: പുതുപ്പള്ളിയിൽ 100 പവനോളം സ്വർണം കവർന്നു. റബർ ബോർഡ് ആസ്ഥാനത്തെ നാല് കോർട്ടേഴ്സിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രിയാണ് മുറികൾ കുത്തി തുറന്ന് മോഷണം നടന്നത്. രണ്ട് കോട്ടേഴ്സിൽ നിന്നാണ് സ്വർണം നഷ്ടമായിരിക്കുന്നത്.

Advertisment

റബർ ബോർഡിന്റെ ഉദ്യോഗസ്ഥർ മാത്രം താമസിക്കുന്ന സ്ഥലമാണിത്. മൂന്ന് ക്വാർട്ടേഴ്സ് കുത്തിത്തുറന്നു. നാലാമത്തേത് തുറക്കാൻ ശ്രമിച്ചു. ഒരു ക്വോട്ടേഴ്സിൽ നിന്ന് 70 പവനും. രണ്ടാമത്തെ ക്വോട്ടേഴ്സിൽ നിന്ന് 40 പവനും മോഷണം പോയതായാണ് സൂചന. 

മോഷണം നടന്ന ക്വാർട്ടേഴ്‌സുകളിൽ സംഭവസമയത്ത് ആളുകൾ ഉണ്ടായിരുന്നില്ല. മോഷണവിവരമറിഞ്ഞ് കോട്ടയം ഈസ്റ്റ് പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

കോട്ടയം ഈസ്റ്റ് പൊലീസ് വിശദമായ പരിശോധന ആരംഭിച്ചു. സിസിടിവി കേന്ദീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കവർച്ചയ്ക്ക് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്ന് സംശയിക്കുന്നതായി കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ട് ഷാഹുൽ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു. 

സംസ്ഥാനത്ത് അടുത്തിടെ നടന്ന സമാന മോഷണക്കേസുകളടക്കം പോലീസ് പരിശോധിച്ചുവരികയാണ്. പ്രതികൾക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment