/sathyam/media/media_files/2026/01/20/murari-babu-sabarimala-2026-01-20-22-54-03.png)
കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുരാരി ബാബുവിന്റെ വീട്ടിലെ ഇഡി പരിശോധന അവസാനിച്ചു. 13 മണിക്കൂര്‍ നീണ്ട പരിശോധനയാണ് ഇഡി അവസാനിപ്പിച്ചത്. പരിശോധന അവസാനിപ്പിച്ച് ഇഡി സംഘം വീട്ടില്‍ നിന്ന് മടങ്ങി.
മുരാരി ബാബുവിന്റെ ആസ്തി വിവരങ്ങളുടെ രേഖകള്‍, മുരാരിയുടെയും ഭാര്യയുടെയും മകന്റെയും ബാങ്ക് ഇടപാടുകളുടെ രേഖകള്‍, വാഹനങ്ങളുടെ രേഖകള്‍, വീട് നിര്‍മ്മാണത്തിന്റെ രേഖകള്‍ തുടങ്ങിയവ ഇഡി സംഘം കസ്റ്റഡിയിലെടുത്തതായാണ് വിവരം.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇന്ന് 21 കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി, പത്മകുമാര്‍, എന്‍ വാസു അടക്കമുള്ള പ്രതികളുടെ വീടുകളിലായിരുന്നു മിന്നല്‍ പരിശോധന.
സ്വര്‍ണക്കൊള്ളയക്ക് പിന്നിലെ കള്ളപ്പണം വെളുപ്പിക്കലിന്റെ വ്യാപ്തി കണ്ടെത്തുന്നതിനാണ് ഓപ്പറേഷന്‍ ഗോള്‍ഡന്‍ ഷാഡോ എന്ന പേരില്‍ മൂന്ന് സംസ്ഥാനങ്ങളിലെ പരിശോധന.
നിലവില്‍ പ്രതിപ്പട്ടികയിലുള്ളവരുടെ വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, സാക്ഷികളുടെ വീടുകള്‍ അടക്കം ഇഡി സംഘം പരിശോധന നടത്തുകയാണ്. തിരുവനന്തപുരത്ത് ദേവസ്വം ബോഡ് ആസ്ഥാനത്തടക്കം 4 ഇടത്തിലായിരുന്നു ഇഡി എത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us