/sathyam/media/media_files/2026/01/21/1001605869-2026-01-21-13-59-32.jpg)
കോട്ടയം: കേരളത്തിന് അനുവദിച്ച മൂന്ന് പ്രതിവാര അമൃത് ഭാരത് എക്സ്പ്രസുകളുടെ സമയക്രമത്തിന് റെയില്‍വേ അംഗീകാരം നല്‍കി.
മൂന്നു ട്രെയിനുകളും കോട്ടയം വഴിയാണ് സര്‍വീസ് നടത്തുന്നത്.
ട്രെയിന്‍ നമ്പര്‍ 17041 ചര്‍ലപ്പള്ളി-തിരുവനന്തപുരം ചര്‍ലപ്പള്ളിയില്‍നിന്ന് ചൊവ്വാഴ്ചകളില്‍ രാവിലെ 7.15-ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 2.45-ന് തിരുവനന്തപുരത്തെത്തും.
തിരിച്ച് തിരുവനന്തപുരം നോര്‍ത്തില്‍ നിന്നു (ട്രെയിന്‍ നമ്പര്‍ 17042) ബുധനാഴ്ച വൈകീട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ച രാത്രി 11.30ന് ചര്‍ലപ്പള്ളിയിലെത്തും.
കോട്ടയം, എറണാകുളം, ജോലാര്‍പേട്ട, ഗുണ്ടൂര്‍, നല്‍ഗൊണ്ട വഴിയാണ് യാത്ര.
നാഗര്‍കോവിലില്‍നിന്ന് മംഗളൂരുവിലേക്കുള്ള വണ്ടി (16329) ചൊവ്വാഴ്ചകളില്‍ രാവിലെ 11.40ന് പുറപ്പെട്ട് ബുധനാഴ്ച രാവിലെ അഞ്ചിന് മംഗളൂരുവിലെത്തും.
തിരിച്ച് (16330)മംഗളൂരു ജങ്ഷനില്‍നിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് രാത്രി 10.05-ന് നാഗര്‍കോവിലിലെത്തും.
തിരുവനന്തപുരം, കോട്ടയം, ഷൊര്‍ണൂര്‍ വഴിയാണ് യാത്ര.
താംബരം- തിരുവനന്തപുരം അമൃത് ഭാരത് (16121) ബുധനാഴ്ചകളില്‍ വൈകീട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ എട്ടിന് തിരുവനന്തപുരത്ത് എത്തും.
തിരിച്ച് (16122) വ്യാഴാഴ്ച രാവിലെ 10.40-ന് പുറപ്പെട്ട് അന്നു രാത്രി 11.45-ന് താംബരത്തെത്തും.
തിരുച്ചിറപ്പള്ളി, മധുര, നാഗര്‍കോവില്‍ വഴിയാണ് യാത്ര.
പുതിയ അമൃത് ഭാരത് ട്രെയിനുകള്‍ 23 ന് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.
പുതിയ സര്‍വീസ് തിരക്ക് കുറയ്ക്കാന്‍ സഹായകരമാകുമെന്നാണു റെയില്‍വേ പ്രതീക്ഷിക്കുന്നത്.
നേരത്തെ അമൃത് ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിന് പുതിയ ട്രെയിനുകളില്ലാത്തത് ചര്‍ച്ചയായിരുന്നു.
ഇതേവേളയിലാണ് പുതിയ ട്രെയിന്‍ സര്‍വീസ് പ്രഖ്യാപനം ഉണ്ടായത്. ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് സര്‍വീസുകള്‍.
സാധാരണ യാത്രക്കാരുടെ സൗകര്യം മുന്‍നിര്‍ത്തി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇവയില്‍ എയര്‍ കണ്ടീഷന്‍ ഇല്ലാത്ത സ്ലീപ്പര്‍ കോച്ചുകളും, പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുന്ന രീതിയില്‍ അധികം ആണ്‍റിസര്‍വ്ഡ് കോച്ചുകളുടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കുറഞ്ഞ ചെലവില്‍ സുരക്ഷിതവും സുഖകരവുമായ യാത്ര ഉറപ്പാക്കുക എന്നതാണ് അമൃത് ഭാരത് ട്രെയിനുകളുടെ മുഖ്യ ലക്ഷ്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us