അതിവേഗ റെയിലില്‍ പ്രതീക്ഷ കൈവിടാതെ സംസ്ഥാന സര്‍ക്കാര്‍. സങ്കീര്‍ണ നടപടിക്രമങ്ങളില്ലാത്ത റാപ്പിഡ് റെയിലിലാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. അർധഅതിവേഗ റെയിൽ പദ്ധതി മിഷൻ മോഡിൽ നടപ്പാക്കുമെന്നു വാഗ്ദാനം

പദ്ധതിക്ക് അനുമതിനല്‍കേണ്ടത് നഗരവികസന മന്ത്രാലയമാണെങ്കിലും റെയില്‍വേയുടെ സാങ്കേതികാനുമതിയടക്കം വേണ്ടിവരും.

New Update
1001605985

കോട്ടയം: സില്‍വര്‍ലൈനില്‍ പ്രതീക്ഷമങ്ങിയെങ്കിലും അതിവേഗ റെയിലില്‍ പ്രതീക്ഷ കൈവിടാതെ സംസ്ഥാന സര്‍ക്കാര്‍.

Advertisment

കേന്ദ്രാനുമതി കിട്ടാത്തതിനാല്‍ സില്‍വര്‍ലൈന്‍ പദ്ധതി അനിശ്ചിതത്വത്തിലാണെങ്കിലും അതിവേഗ തീവണ്ടി പദ്ധതിയില്‍ സര്‍ക്കാര്‍ പ്രതീക്ഷ കൈവിട്ടില്ലെന്ന് നയപ്രഖ്യാപനത്തിലും സൂചനയുണ്ടായിരുന്നു.

അര്‍ധഅതിവേഗ റെയില്‍ പദ്ധതി മിഷന്‍ മോഡില്‍ നടപ്പാക്കുമെന്നാണു വാഗ്ദാനം. പദ്ധതിക്ക് ഡി.പി.ആര്‍ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.

 തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയും അവിടെനിന്ന് കാസര്‍കോട്ട് വരെയും രണ്ടു ഘട്ടമായി നിര്‍മിക്കാമെന്നാണ് കണക്കുകൂട്ടല്‍.

കേന്ദ്രനഗരവികസന മന്ത്രാലയത്തില്‍നിന്നുമാണു റാപ്പിഡ് റെയില്‍ ട്രാന്‍സിസ്റ്റ് സിസ്റ്റത്തിന് അനുമതി നേടേണ്ടത്.

റെയില്‍വേ മന്ത്രാലയത്തിന്റെ അത്ര സങ്കീര്‍ണമല്ല നടപടിക്രമങ്ങളെന്നതും റാപ്പിഡ് റെയിലില്‍ സര്‍ക്കാരിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

വന്ദേഭാരത് വന്നതോടെ അതിവേഗയാത്രയ്ക്കു പ്രിയമേറിയിട്ടുണ്ട്. കേരളം അപേക്ഷിച്ചാല്‍ റാപ്പിഡ് റെയില്‍വേക്ക് സഹകരിക്കുമെന്ന് കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ അടുത്തിടെ അറിയിച്ചിരുന്നു.

കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് കൊച്ചി മെട്രോ റെയില്‍ പോലൊരു കമ്പനിയുണ്ടാക്കിയാല്‍ പദ്ധതി നടപ്പാക്കാനായേക്കും.

പദ്ധതിക്ക് അനുമതിനല്‍കേണ്ടത് നഗരവികസന മന്ത്രാലയമാണെങ്കിലും റെയില്‍വേയുടെ സാങ്കേതികാനുമതിയടക്കം വേണ്ടിവരും.

 ഭൂമിയേറ്റെടുക്കാന്‍ എതിര്‍പ്പുള്ളിടത്തും വെള്ളക്കെട്ടുള്ളിടത്തും എലിവേറ്റഡ് പാതയാക്കി മെട്രോ റെയിലുണ്ടാക്കാനാണു ശ്രമം.

 സില്‍വര്‍ലൈനിന്റെ പദ്ധതിരേഖ പരിഷ്‌കരിച്ച് റാപ്പിഡ് റെയിലിന്റേതുപോലെയാക്കി കേന്ദ്രത്തിന് നല്‍കാനാണു നീക്കം.

ഡല്‍ഹിയില്‍ ദേശീയപാതയ്ക്ക് മുകളിലൂടെ റാപ്പിഡുണ്ടെങ്കിലും വളവുകളുള്ളതിനാല്‍ കേരളത്തിലെ ദേശീയപാതയില്‍ ഇത് സാധ്യമാവില്ല.

Advertisment