ഇസ്ലാമിക് റിപ്പബ്ലിക്കിനെ സത്യവിശ്വാസികള്‍ തള്ളിപ്പറയുമോ? ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവിനെ ലക്ഷ്യമിട്ട് സി.പി.എം

ജമാഅത്തെ ഇസ്ലാമി ബന്ധത്തോട് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് താല്‍പര്യമില്ല.

New Update
congress

കോട്ടയം: ഇസ്ലാമില്‍ വിശ്വസിക്കുന്ന ആര്‍ക്കും (സത്യവിശ്വാസി) ഇസ്ലാമിക് റിപ്പബ്ലിക്കിനെ (മതരാഷ്ട്രവാദം) തള്ളിപ്പറയാനാവില്ലെന്ന് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി സംസ്ഥാന ജനറല്‍ സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ പ്രസ്ഥാവനയില്‍ വെട്ടിലായി കോണ്‍ഗ്രസ്.

Advertisment

 മന്ത്രി സജി ചെറിയാൻ്റെ വിവാദ പ്രസ്താവനയിൽ പ്രതിരോധത്തിലായ സി.പി.എമ്മിന് കോണ്‍ഗ്രസിനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും കടന്നാക്രമിക്കാന്‍ കിട്ടിയ അവസരമായാണിതിനെ കാണുന്നത്.

 തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പു പ്രതിപക്ഷ നേതാവായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുന്നതിനെ ന്യായീകരിച്ചത്.

 ജമാഅത്തെ ഇസ്ലാമി ഒരുപാട് മാറി എന്നും മതരാഷ്ട്രവാദം ഇപ്പോഴില്ല എന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കഴിഞ്ഞ ജൂണ്‍ 10 ന് പറഞ്ഞിരുന്നു.

ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിച്ചു പ്രതിപക്ഷ നേതാവ് നടത്തിയ പ്രസംഗങ്ങള്‍ ചേര്‍ത്താണ് ഇടതു സൈബര്‍ ഹാന്‍ഡിലുകള്‍ പ്രചാരണം നടത്തുന്നത്.

എന്‍.എസ്.എസും എസ്.എന്‍.ഡി.പി.യെയും വെല്ലു വിളിക്കുന്ന പ്രതിപക്ഷ നേതാവിനെ പ്രതിരോധത്തിലാക്കാനുമാണു സി.പി.എം നീക്കം.

പ്രവാചകനാണ് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകന്‍. അതിന്റെ ആസ്ഥാനം മദീനയായിരുന്നു.

ഒരു തുള്ളി ചോര പോലും ചിന്താതെയാണ് അത് സ്ഥാപിതമായത്.

അതിന്റെ നായകനെ അന്നാട്ടുകാര്‍ സ്വാഗതമോതി സ്വീകരിക്കുകയായിരുന്നു. തങ്ങളുടെ ഭരണാധികാരി യാക്കുകയായിരുന്നു.

തങ്ങളുടെ നാടിന് അദ്ദേഹത്തിന്റെ പേര് നല്‍കുകയായിരുന്നു. മദീനത്തുന്നബി. അത് ഒരു ആദര്‍ശാധിഷ്ഠിത മാനവിക ബഹുസ്വര രാഷ്ട്രമായിരുന്നു. അവിടത്തെ മുസ്ലിം ജനസംഖ്യ 15 ശതമാനം മാത്രമായിരുന്നു.

ചരിത്രത്തിലെ എക്കാലത്തെയും സമാനതകളില്ലാത്ത ആ റിപ്പബ്ലിക്കിന്റെ ഭരണാധികാരി ഉമറുല്‍ ഫാറൂഖിന്റെ കാലത്ത് മുസ്ലിം ജനസംഖ്യ നാലു ശതമാനത്തില്‍ താഴെയായിരുന്നു.

 ഇസ്ലാമിക് റിപ്പബ്ലികിനെ വിമര്‍ശിക്കുന്നവര്‍ അതിനെ പഠന വിധേയമാക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ഥിക്കുന്നു.

മുത്ത് നബിയെ ഇത്തിരിയെങ്കിലും സ്‌നേഹിക്കുന്ന ഒരു സത്യവിശ്വാസിക്കും അതിനെ തള്ളിപ്പറയാനാവില്ലെന്നാണു ജമാഅത്തെ ഇസ്ലാമി സെക്രട്ടറി സംസ്ഥാന ജനറല്‍ സെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്നിലിന്റെ വാക്കുകള്‍.

ജമാഅത്തെ ഇസ്ലാമി ബന്ധത്തോട് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് താല്‍പര്യമില്ല. എന്നാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഇടപെടലിലാണ് അവരുടെ പിന്തുണ സ്വീകരിക്കാന്‍ യു.ഡി.എഫ് തയാറായത്.

 അതുകൊണ്ടു തന്നെ വിവാദങ്ങളും സതീശന്‍ തന്നെ നേരിടട്ടേ എന്നും കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിനുണ്ട്. മതരാഷ്ട്ര വാദം ഉന്നയിക്കുന്ന ഒരു സംഘടയായും യോജിക്കാന്‍ യു.ഡി.എഫിനോ കോണ്‍ഗ്രസിനെ സാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു മുതലാണ് ജമാഅത്തെ ഇസ്ലാമി യു.ഡി.എഫിനെ പിന്തുണയ്ക്കാന്‍ തുടങ്ങിയത്.

Advertisment