ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര മൈതാനത്ത് പില്‍ഗ്രീം ഷെല്‍റ്റര്‍ സ്ഥാപിക്കാനെന്ന പേരില്‍ സ്ഥിര നിര്‍മിതി നടത്താനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍. സ്ഥിര നിര്‍മിതി ഉത്സവ ചങ്ങുകള്‍ക്കും ഭക്തര്‍ക്കും വളരെയേറെ അസൗകര്യങ്ങള്‍ ഉണ്ടാക്കുന്നതാണെന്നു പരാതി. ഉത്സവത്തിനു മുന്‍പായി സ്ഥലം പൂര്‍വ്വസ്ഥിതിയിലാക്കിയില്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കാൻ നീക്കം

സ്ഥിര നിര്‍മ്മിതി ഉത്സവ ചങ്ങുകള്‍ക്കും ഭക്തര്‍ക്കും വളരെയേറെ അസൗകര്യങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഈ വസ്തുതകള്‍ മനസിലാക്കിയാണ് ഏറ്റുമാനൂരിലെ വിവിധ ഹൈന്ദവ സംഘടനകള്‍ ഇടപെടുന്നത്.

New Update
ettumanur pilgrim center
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര മൈതാനത്ത് പില്‍ഗ്രീം ഷെല്‍റ്റര്‍ സ്ഥാപിക്കാനെന്ന പേരില്‍ സ്ഥിര നിര്‍മിതി നടത്താനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍.

Advertisment

സ്ഥിര നിര്‍മ്മിതി ഉത്സവ ചങ്ങുകള്‍ക്കും ഭക്തര്‍ക്കും വളരെയേറെ അസൗകര്യങ്ങള്‍ ഉണ്ടാക്കുന്നതാണ്. ഈ വസ്തുതകള്‍ മനസിലാക്കിയാണ് ഏറ്റുമാനൂരിലെ വിവിധ ഹൈന്ദവ സംഘടനകള്‍ ഇടപെടുന്നത്.


ഉത്സവകാലത്തു പതിനായിരങ്ങള്‍ ദര്‍ശനം നടത്തുന്ന ക്ഷേത്ര മൈതാനത്ത് ഇതുപോലൊരു നിര്‍മ്മിതി അസൗകര്യവും അപകടവും സൃഷ്ടിക്കും. മുന്‍പു നടന്ന ദേവപ്രശ്‌ന ചാര്‍ത്തിലും, ഹൈക്കോടതി വിധികളിലും ഈ കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുള്ളതാണ്.


ഈ കാര്യങ്ങള്‍ സൂചിപ്പിച്ചു മുന്‍സിപ്പല്‍ സെക്രട്ടറിക്കും, ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും പരാതി സമര്‍പ്പിച്ചു. മഹാ ശിവരാത്രിക്കും, ഉത്സവത്തിനും മുന്‍പായി സ്ഥലം പൂര്‍വ്വസ്ഥിതിയില്‍ ആക്കേണ്ടതാണ്. അല്ലാത്ത പക്ഷം പ്രക്ഷോഭ പരിപാടികള്‍ ഉടന്‍ ആരംഭിക്കുന്നതാണെന്നും ഇക്കൂട്ടര്‍ പറയുന്നു.

വിരിപ്പന്തല്‍ സ്ഥിരമായി ഇവിടെ നിര്‍മിച്ചാല്‍ വലിയ ബുദ്ധിമുട്ടുകള്‍ക്കു കാരണമാകുമെന്നും പരാതിയില്‍ പറയുന്നു.

ചിറപ്പ് മണ്ഡപം, വിരിപ്പന്തല്‍ എന്നിവ താല്‍ക്കാലികമായി നിര്‍മിക്കുന്നതിന് ഓരോ വര്‍ഷവും 4 ലക്ഷത്തോളം രൂപ ചെലവാകുന്നുണ്ടെന്നും സ്ഥിര സംവിധാനമായാല്‍ ഇത് ഒഴിവാക്കാനുമാകുമെന്ന നിലയ്ക്കാണു പില്‍ഗ്രീം ഷെല്‍റ്റര്‍ സ്ഥാപിക്കാനുള്ള തീരുമാനമെടുത്ത്.

Advertisment