തുടര്‍ച്ചയായി ചെയിസ് പെട്ടുന്നു. യാത്രക്കിടെ വഴിയിൽക്കിടക്കുന്നത് പതിവ്. ആന്റണി രാജു മന്ത്രിയായിരുന്ന കാലത്ത് വാങ്ങിയ സ്വിഫ്റ്റ്  ബസുകള്‍ക്കെതിരെ പരാതി. വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യം

ഈ സീരിസില്‍ വാങ്ങിയ ബസുകളുടെ ചേയ്‌സ് നിരന്തരം തകരുന്നത് ചൂണ്ടിക്കാണിച്ചിട്ടും ബസുകള്‍ പിന്‍വലിച്ചിട്ടില്ല.

New Update
ksrtc swift

കോട്ടയം: എം.എല്‍.എ സ്ഥാനത്ത് നിന്നു അയോഗ്യനാക്കപ്പെട്ട ആന്റണി രാജു മന്ത്രിയായിരുന്ന കാലത്ത് വാങ്ങിയ സ്വിഫ്റ്റ്  ബസുകള്‍ക്കെതിരെ പരാതി.

Advertisment

 തുടര്‍ച്ചയായി ചെയിസ് പെട്ടുന്നു. യാത്രക്കിടെ യന്ത്രതകരാറും പതിവ്. ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ് ഈ ബസുകള്‍.

നാല് വര്‍ഷത്തെ പഴക്കം മാത്രമാണ് ബസിനുള്ളത്. പക്ഷേ, പെര്‍ഫോമന്‍സ് നാല്‍പ്പതു വര്‍ഷത്തെ ബസുകള്‍ക്കു തുല്യം.

തിരുവനന്തപുരം-മാനന്തവാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എസ്. 86 സിരീസ് ബസിന്റെ ചെയിസ് വീണ്ടും പൊട്ടിയിരുന്നു.

 തകരാര്‍ പരിഹരിക്കാതെ യാത്രക്കാരുടെ ജീവന്‍ പണയംവച്ച് ബസ് ഇപ്പോഴും തിരുവനന്തപുരം-മാനന്തവാടി റൂട്ടില്‍ സര്‍വീസ് നടത്തുകയാണെന്നാണ് ആരോപണം.

ഈ സീരിസില്‍ വാങ്ങിയ ബസുകളുടെയെല്ലാം അവസ്ഥയിതാണ്.

ഈ സീരിസില്‍ വാങ്ങിയ ബസുകളുടെ ചേയ്‌സ് നിരന്തരം തകരുന്നത് ചൂണ്ടിക്കാണിച്ചിട്ടും ബസുകള്‍ പിന്‍വലിച്ചിട്ടില്ല.

ഇതേ സീരീസില്‍ വാങ്ങിയ കെ.എസ്16, കെ.എസ്18, കെ.എസ് 30 ബസുകളിലും സമാനമായ പ്രശ്‌നം ഉണ്ടായതാണ്. ആന്റണി രാജു ഗതാഗത മന്ത്രിയായിരുന്ന കാലത്താണ് ഈ ബസെല്ലാം വാങ്ങിയത്

ബസ് വാങ്ങിയതില്‍ ക്രമക്കേടാരോപിച്ച് ടിഡിഎഫ് യൂണിയന്‍ വിജിലന്‍സിന് പരാതി നല്‍കിയെങ്കിലും അന്വേഷണം നടന്നില്ല.

മുന്‍പു ദീര്‍ഘ ദൂര സര്‍വീസിന് അയച്ചിരുന്ന ഈ ബസുകുകള്‍ തകരാര്‍ മൂലം വഴിയില്‍ കിടക്കുന്നത് പതിവായിരുന്നു.

 ബസ് വാങ്ങിയതു സംബന്ധിച്ചു വിജിലന്‍സ് അന്വേഷണം നടത്തണമെന്ന ആവശ്യം തുടര്‍ച്ചയായ ചെയിസ് പെട്ടലോടെ വീണ്ടും സജീവമായിട്ടുണ്ട്.

തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസിൽ കോടതി മൂന്നു വർഷം ശിക്ഷിച്ച ആൻ്റണി രാജുവിനെ എം എൽ എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയിരുന്നു.

Advertisment