കോട്ടയത്തെ ഏറ്റവും മികച്ച എം.പിയായിരുന്നു ജോസ് കെ. മാണി. പ്രശംസിച്ച് ലേബര്‍ ഇന്ത്യയുടെ സ്ഥാപകൻ ജോര്‍ജ് കുളങ്ങര. കേന്ദ്ര പദ്ധതികള്‍ ധാരാളമായി കേരളത്തില്‍ കൊണ്ടുവരികയും ഒരു ജനപ്രതിനിധി എങ്ങനെയായിരിക്കണം എന്നതിനു ഉത്തമ മാതൃക കാട്ടി

അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനം ഓരോ പൊതുപ്രവര്‍ത്തകരും മാതൃകയാക്കേണ്ടതാണ്. ഒരു എം.പി എന്ന നിലയില്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് ജോസ് കെ. മാണി.

New Update
jose k mani george kulangara

കോട്ടയം: കോട്ടയത്തെ ഏറ്റവും മികച്ച എംപിയായിരുന്നു ജോസ് കെ മാണി, പ്രശംസിച്ച് ലേബര്‍ ഇന്ത്യയുടെ സ്ഥാപകനുമായ ജോര്‍ജ് കുളങ്ങര.. കുട്ടികളുമായി സയന്‍സ് സിറ്റിയില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ദക്ഷിണ ഇന്ത്യയിലെ ആദ്യ സയന്‍സ് സിറ്റി കോട്ടയത്ത് കൊണ്ടുവന്ന ജോസ് കെ മാണി കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കി.  കേന്ദ്ര പദ്ധതികള്‍ ധാരാളമായി കേരളത്തില്‍ കൊണ്ടുവരികയും ഒരു ജനപ്രതിനിധി എങ്ങനെയായിരിക്കണം എന്നതിനു ഉത്തമ മാതൃകയാണ് ജോസ് കെ. മാണി.


അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനം ഓരോ പൊതുപ്രവര്‍ത്തകരും മാതൃകയാക്കേണ്ടതാണ്. ഒരു എം.പി എന്ന നിലയില്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുവാന്‍ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് ജോസ് കെ. മാണി.

ന്യൂജനറേഷന്‍ എം.പി തന്നെയാണ്. കോട്ടയത്തെ ഏറ്റവും മികച്ച എംപിയായിരുന്നു ജോസ് കെ. മാണിയെന്നും അദ്ദേഹം പറഞ്ഞു.


ജോസ് കെ മാണി കോട്ടയം എം.പിയായിരുന്നപ്പോഴാണ് പദ്ധതി കൊണ്ടുവരുന്നത്. കോട്ടയത്തെ ഒരു എഡ്യൂക്കേഷന്‍ ഹബ്ബാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജോസ് കെ മാണി മുന്‍കൈ എടുത്തിരുന്നു.


2013 ലാണ് ഈ പദ്ധതിക്കായി ഇവിടെ സ്ഥലം കണ്ടെത്തുന്നത്. 2014 ല്‍ ഇതിന്റെ നിര്‍മ്മാണോദ്ഘാടനം നടന്നു. 2022 ല്‍ കെട്ടിടം അടക്കമുള്ള സൗകര്യങ്ങള്‍ അവിടെ പൂര്‍ത്തിയാക്കിയിരുന്നു. അതിനു ശേഷമാണ് ഇന്നു കാണുന്ന നിലയിലേക്ക് സയന്‍സ് സിറ്റിയെ മാറ്റിയെടുത്തത്.

Advertisment