/sathyam/media/media_files/2025/08/23/modi-2025-08-23-00-21-49.jpg)
കോട്ടയം: കേരളത്തില്‍ അതിവേഗ റെയില്‍വേ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നു പ്രഖ്യാപിക്കാന്‍ സാധ്യത.
ഇന്ന് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി പദ്ധതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്താന്‍ സാധ്യതയേറെയാണെന്നു പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന ആര്‍ആര്‍ടി മോഡല്‍ ആണോ അതോ മറ്റെന്തങ്കിലുമാണോ എന്നതും ആകാംഷയാണ്.
വന്ദേഭാരതിന്റെ വരവോടെ കേരളത്തിലെ ജനങ്ങള്‍ അതിവേഗ യാത്ര ഇഷ്ടപ്പെട്ടു തുടങ്ങി എന്നാണു വിലയിരുത്തലുകള്‍.
മുന്‍പു എന്തിനാണ് ഇത്രവേഗത്തില്‍ പോകേണ്ട ആവശ്യം എന്ന ചോദ്യത്തിന് പകരം എത്ര വേഗത്തില്‍ ട്രെയിന്‍ പോകുമെന്ന ചോദ്യങ്ങളാണ് ജനങ്ങള്‍ ചോദിക്കുന്നത് എന്നാണ് വിലയിരുത്തലുകള്‍.
അതിവേഗ റെയില്‍പാതയുടെ ഡിപിആര്‍ തയ്യാറാക്കാന്‍ ഡല്‍ഹി മെട്രോ റെയില്‍വേ കോര്‍പറേഷനെ റെയില്‍വേ മന്ത്രാലയം ചുമതലപ്പെടുത്തിരുന്നു.
ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഈ ശ്രീധരന്റെ നേതൃത്വത്തില്‍ ആയിരിക്കും അതിവേഗ റെയില്‍വേ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ഒമ്പത് മാസത്തിനകം ഡിപിആര്‍ കൈമാറാനാണ് ഇ ശ്രീധരന്‍ ശ്രമിക്കുന്നത്.
പൊന്നാനിയില്‍ ഡിഎംആര്‍സിയുടെ ഓഫീസ് തുറക്കും.
കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള 430 കിലോമീറ്റര്‍ ദൂരത്തില്‍ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗമാണ് ലക്ഷ്യം.
സംസ്ഥാന സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതി കേന്ദ്ര എതിര്‍പ്പിനെ തുടര്‍ന്നു നടക്കില്ലെന്നു ഉറപ്പായിരുന്നു. ഈ സാഹചര്യത്തില്‍ ഡല്‍ഹി ആര്‍ആര്‍ടി മോഡലാണ് സംസ്ഥാന സര്‍ക്കാര്‍ പുതുതായി മുന്നോട്ടു വെച്ച ബഥല്‍.
സംസ്ഥാന സര്‍ക്കാരിന്റെ നയ പ്രഖ്യാപനത്തിലും അതിവേഗ റെയില്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നു വ്യക്തമാക്കിയിരുന്നു. കേന്ദ്ര നഗരവികസന മന്ത്രാലയത്തിനു കീഴിലാണ് ആര്‍ആര്‍ടി.
റെയില്‍വേ പോലെ വലിയ തടസങ്ങള്‍ ആര്‍.ആര്‍.ടിക്കില്ല. അതേസമയം, കേന്ദ്ര പ്രഖ്യാപനത്തില്‍ ഏതുമോഡല്‍ ആകുമെന്നതില്‍ വ്യക്തതയില്ല.
സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം 2009ല്‍ ഇ ശ്രീധരന്റെ നേതൃത്വത്തില്‍ അതിവേഗ പാതയ്ക്കായി ഡിപിആര്‍ തയ്യാറാക്കി തുടങ്ങിയിരുന്നു.
ഇതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയായിരിക്കും പുതിയ പദ്ധതി എന്നാണു ലഭിക്കുന്ന വിവരം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us