/sathyam/media/media_files/6Q69LEGVacH9Y7nHbdEA.jpg)
കോട്ടയം: സോളാര്‍ കേസ് വീണ്ടും കത്തുന്നു.. ഗണേഷ് കുമാറിനെതിരെ സജീവ പ്രചാരണ വിഷയമായി സോളാര്‍ കേസ് നിലനിര്‍ത്താന്‍ യു.ഡി.എഫ്.
പത്തനാപുരത്ത് ഗണേഷ് കുമാറിനെതിരായൊരു വികാരം ഉണ്ടെന്നും ഉമ്മന്‍ ചാണ്ടിയെ ദ്രോഹിച്ചത് ഗണേഷ് കുമാറാണെന്നു നല്ലൊരു വിഭാഗം ജനങ്ങളും കുരുതുന്നു എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍.
ഇക്കുറി ഈ വികാരം കത്തിച്ചു പത്താനപുരം പിടിക്കാമെന്നു കോണ്‍ഗ്രസും കരുതുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ഇതു സംബന്ധിച്ച വിവാദങ്ങള്‍ സജീവമായി നിലനില്‍ക്കുന്നുണ്ട്.
പത്തനാപുരത്തു നടന്ന ചടങ്ങില്‍ സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയത് മന്ത്രി കെ.ബി. ഗണേഷ്‌കുമാറാണെന്ന് ഉമ്മന്‍ചാണ്ടിയുടെ മകനും എം.എല്‍.എയുമായ ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയതോടെയായിരുന്നു വിവാദങ്ങൾക്ക് തുടക്കമിട്ടത്.
രാഷ്ട്രീയലക്ഷ്യം ലാക്കാക്കി ഉമ്മന്‍ചാണ്ടിയെ കുടുക്കി എല്‍.ഡി.എഫിലേക്കു ചേക്കേറുകയായിരുന്നു ഗണേഷ്‌കുമാറെന്ന ആരോപണത്തിന്മേല്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന്റെ ആദ്യ പ്രതികരണമായിരുന്നു പത്തനാപുരത്ത് നടന്നത്.
സോളാര്‍ പരാതിക്കാരിയുടെ പരാതി 18 പേജില്‍നിന്ന് 24 പേജ് ആയി കൂടിയതിനുപിന്നില്‍ ഗണേഷ്‌കുമാറാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഇന്നും ഈ വിഷയത്തില്‍ കൊട്ടാരക്കര കോടതിയില്‍ കേസ് നടക്കുന്നുണ്ട്.
ഒരിക്കല്‍ നീതി ലഭിക്കുമെന്നാണ് വിശ്വാസമെന്നു ചാണ്ടി ഉമ്മന്‍ പറഞ്ഞത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യം കൂടി വെച്ചുകൊണ്ടാണ്.
വിഷയം വരും ദിവസങ്ങളില്‍ ആളിക്കത്തുമെന്നു ചാണ്ടി ഉമ്മന് കൃത്യമായ ഉറപ്പുണ്ടായിരുന്നു.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ഉമ്മന്‍ ചാണ്ടിയെയും മകന്‍ ചാണ്ടി ഉമ്മനെയും രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി കെ.ബി ഗണേഷ് കുമാര്‍ രംഗത്തു വന്നത്.
ഉമ്മന്‍ ചാണ്ടി തന്നെ ചതിച്ചുവെന്നും തന്റെ കുടുംബം തകര്‍ക്കാനും മക്കളെ തന്നില്‍ നിന്ന് വേര്‍പിരിക്കാനും ഉമ്മന്‍ചാണ്ടി ബോധപൂര്‍വ്വം ശ്രമിച്ചുവെന്നും ഗണേഷ് കുമാര്‍ ആരോപിക്കുന്നു.
കുടുംബം തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കാനെന്ന വ്യാജേന ഇടപെട്ട് തന്നെ ചതിക്കുകയായിരുന്നുവെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.
മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്നപ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം തിരിച്ചെടുക്കാമെന്ന് പറഞ്ഞ് തന്നെ പറ്റിച്ചുവെന്നും ഉമ്മന്‍ചാണ്ടി തന്നോട് കാണിച്ചത് വലിയ ദ്രോഹമാണെന്നുമാണ് ഗണേഷ് പറഞ്ഞത്.
വിവാദം തുടര്‍ന്നാല്‍ കൂടുതല്‍ വ്യക്തിപരമായ രീതിയിലേക്കു താനും കടക്കുമെന്ന സന്ദേശമാണ് ഗണേഷ് കുമാര്‍ നല്‍കുന്നത്.
എന്നാല്‍, വിഷയം സീജവമായി തന്നെ നില നിര്‍ത്താനാണ് യു.ഡി.എഫ് തീരുമാനം. ഇന്നു ഷിബു ബേബി ജോണും ഗണേഷ് കുമാറിനെതിരെ രംഗത്തു വന്നിട്ടുണ്ട്.
ഇക്കുറി പത്തനാപുരം പിടിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല ഇക്കുറി പത്തനാപുരത്ത് മത്സരിക്കാനുള്ള സാധ്യത ഏറെയാണ്.
ഏറെ നാളായി ജ്യോതികുമാര്‍ പത്താനാപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us