/sathyam/media/media_files/2025/01/11/GuCeyUgumjHCQu0ta1lG.jpg)
കോട്ടയം : ജില്ലയിലെ ഡിവൈ.എസ്.പിമാർക്ക് സ്ഥലംമാറ്റം. ചങ്ങനാശേരി ഡിവൈഎസ്പി കെ.പി ടോംസണിനെ കൊച്ചി സിറ്റി കൺട്രോൾ റൂം ഡിവൈഎസ്പിയായി നിയമിച്ചു.
മലപ്പുറം ഡിവൈ.എസ്.പി ആഷാദിനെ ചങ്ങനാശേരി ഡിവൈഎസ്പിയായി നിയമിച്ചു. കാഞ്ഞിരപ്പള്ളിയിൽ വിഷാൽ ജോൺസണിനെ പീരുമേട്ടിൽ നിന്നും ഡിവൈഎസ്പിയായി നിയമിച്ചു.
കാഞ്ഞിരപ്പള്ളിയിൽ നിന്നും സാജു വർഗീസിനെ പീരുമേട് ഡിവൈഎസ്പിയായി നിയമിച്ചു. കോട്ടയം നർക്കോട്ടിക് സെൽ ഡിവൈഎസ്പി എ.ജെ തോമസിനെ കൊച്ചി സിറ്റി ട്രാഫിക് ഈസ്റ്റ് ഡിവൈഎസ്പിയായി നിയമിച്ചു.
കോട്ടയം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.എസ് അനിൽകുമാറിനെ കൊച്ചി സിറ്റി സൈബർ പോലീസ് സ്റ്റേഷൻ ഡിവൈഎസ്പിയായി നിയമിച്ചു.
കോട്ടയം എസ്.എസ്.ബി ഡിവൈഎസ്പി ആർ.മധുവിനെ കൊച്ചി സിറ്റി ക്രൈംബ്രാഞ്ചിൽ ഡിവൈഎസ്പിയായി നിയമിച്ചു. തൊടുപുഴ ഡിവൈഎസ്പി പി.കെ സാബുവിനെ കോട്ടയം ജില്ലാ ക്രൈബ്രാഞ്ചിൽ നിയമിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഡിവൈഎസ്പി കെ.ആർ ബൈജുവിനെ കോട്ടയം നർക്കോട്ടിക് സെൽ ഡിവൈഎസ്പിയായി നിയമിച്ചു. എറണാകുളം ക്രൈംബ്രാഞ്ചിൽ നിന്നും മുഹമ്മദ് റിസ്വാനാണ് കോട്ടയം സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us