ക്രിസ്മസ് ന്യൂഇയര്‍ ബംബര്‍ ഒന്നാം സമ്മാനം 20 കോടി കാഞ്ഞിരപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്.. ടിക്കറ്റ് വിറ്റത് കാഞ്ഞിരപ്പള്ളി ന്യൂ ലക്കി സെന്റര്‍. ആരാണ് ടിക്കറ്റ് വാങ്ങിയതെന്ന് അറിയില്ലെന്നു ലക്കിസെന്റര്‍ ഉടമ

സമ്മാനം കാഞ്ഞിരപ്പള്ളി വിട്ടു പോകില്ല. ഹോള്‍സെയില്‍ 5000 ടിക്കറ്റുകള്‍ ഇവിടെ നിന്നു വിറ്റിരുന്നു. എന്നാല്‍, സമ്മാനം അടിച്ചത് കടയില്‍ തന്നെ വിറ്റ ടിക്കറ്റാണ്. കുറച്ചു ടിക്കറ്റുകള്‍ മാത്രമേ കടയില്‍ വിറ്റിരുന്നുള്ളൂ എന്നും കട ഉടമ പറഞ്ഞു.  

New Update
christmas bamper lottery
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ക്രിസ്മസ് ന്യൂഇയര്‍ ബംബര്‍ ഒന്നാം സമ്മാനം 20 കോടി കാഞ്ഞിരപ്പള്ളിയില്‍ വിറ്റ ടിക്കറ്റിന്.. ഒന്നാം സമ്മാനത്തിന് അര്‍ഹമായ എക്‌സ് സി 138455 എന്ന ടിക്കറ്റ് കാഞ്ഞിരപ്പള്ളിയിലെ ന്യൂ ലക്കി സെന്ററിലാണു വിറ്റത്. 

Advertisment

ഏജന്റ് സുധീക് എന്നയാള്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ആരാണു ടിക്കറ്റ് വാങ്ങിയതെന്ന് അറിയില്ലെന്നു ലക്കി സെന്റര്‍ ഉടമ പഞ്ഞു. 


2023ല്‍ ഓണം ബംബര്‍ ഒരു കോടിയും ഇവിടെ അടിച്ചിരുന്നു. ടിക്കറ്റ് തന്റെ ലക്കി സെന്ററിലാണു വിറ്റതെന്ന് അറിഞ്ഞ ഉടമ ആഹ്ലാദത്തിലാണ്. നാട്ടുകാർക്ക് ലഡു വിതരണം ഉള്‍പ്പടെ നടത്തി. കാഞ്ഞിരപ്പള്ളിക്കാര്‍ തന്നെയാകും ടിക്കറ്റു വാങ്ങിയതെന്നു ലക്കി സെന്റര്‍ ഉടമ സുധീക് പറഞ്ഞു. 


സമ്മാനം കാഞ്ഞിരപ്പള്ളി വിട്ടു പോകില്ല. ഹോള്‍സെയില്‍ 5000 ടിക്കറ്റുകള്‍ ഇവിടെ നിന്നു വിറ്റിരുന്നു. എന്നാല്‍, സമ്മാനം അടിച്ചത് കടയില്‍ തന്നെ വിറ്റ ടിക്കറ്റാണ്. കുറച്ചു ടിക്കറ്റുകള്‍ മാത്രമേ കടയില്‍ വിറ്റിരുന്നുള്ളൂ എന്നും കട ഉടമ പറഞ്ഞു.  

സമ്മാനം കാഞ്ഞിരപ്പള്ളിയിലാണ് അടിച്ചതെന്ന് അറിഞ്ഞതോടെ നാട്ടുകാരും ആഹ്ലാദത്തിലാണ്. നിരവധി നാട്ടുകാര്‍ ലക്കി സെന്ററില്‍ ആഹ്ലാദം പങ്കിടാന്‍ എത്തുന്നുണ്ട്. ആരാണ് 20 കോടിയുടെ ഭാഗ്യവാന്‍ എന്ന ആകാംഷയിലാണ്.

Advertisment