/sathyam/media/media_files/2026/01/13/jose-k-mani-2026-01-13-16-46-50.png)
കോട്ടയം : കേരള കോൺഗ്രസ് ( എം ) ൻ്റെ മുന്നണി മാറ്റ വാർത്തകൾ പാർട്ടി ചെയർമാൻ ജോസ് കെ മാണി ഇടത് പക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം എന്ന് വ്യക്തമാക്കിയിട്ടും അവസാനിക്കുന്നില്ല.
കോട്ടയത്ത് ചേർന്ന പാർട്ടിയുടെ ജില്ലാ സ്റ്റിയറിങ് കമ്മറ്റിയിൽ രണ്ടില നോക്കി വോട്ട് ചെയ്യില്ല എന്ന വിമർശനം ഉയർന്നെന്നും മുന്നണി മാറ്റം വേണമെന്നും യുഡിഎഫിനൊപ്പം നിൽക്കണമായിരുന്നു എന്ന വിധത്തിൽ ചർച്ച നടന്നെന്നും നേതൃത്വത്തിൻ്റെ നിലപാട് വിമർശിക്കപ്പെട്ടു എന്നിങ്ങനെ പലവിധ വാർത്തകൾ .
എന്നാൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി ഇതൊക്കെ നിഷേധിച്ചു , മുന്നണി മാറ്റമില്ലെന്ന് വ്യക്തമാക്കി .
പതിനാറാം തീയതി തന്നെ ഇക്കാര്യത്തിൽ വ്യക്തത വന്നതല്ലേ എന്ന് മാധ്യമങ്ങളോട് പരിഹാസ രൂപേണ ചോദ്യമുയർത്തുകയും ചെയ്തു.
പിന്നാലെ മനോരമ ന്യൂസിൻ്റെ റിപ്പോർട്ടറെ വിളിച്ച കേരള കോൺഗ്രസ് നേതാവിൻ്റെ ഫോൺ സംഭാഷണമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
കോട്ടയത്തെ സ്റ്റിയറിങ് കമ്മിറ്റിയിൽ അങ്ങനെ ഒരു ചർച്ച നടന്നില്ല പാർട്ടി ചെയർമാൻ നിലപാട് വ്യക്തമാക്കിയിട്ടും വാർത്ത ഡിലീറ്റ് ചെയ്തില്ലെന്നും റിപ്പോർട്ടർക്കെതിരെ മാന നഷ്ട്ട കേസ് എടുക്കട്ടേ എന്നുമാണ് സംഭാഷണം , എന്തായാലും കേരളാ കോൺഗ്രസ് ഇടത് പക്ഷ ജനാധിപത്യ മുന്നണിക്കൊപ്പമാണെന്ന ഉറച്ച നിലപാടിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us