/sathyam/media/media_files/pXH6f9BGKfX1OFu99jUW.jpg)
കോട്ടയം: കഴിഞ്ഞ ഏഴു വർഷമായി വികസന മുരടിപ്പ്, എം.എൽ.എയുടെ പിടിപ്പു കേടിനെ പഴിച്ച് പാലാക്കാർ.
ഏഴു വർഷമായി പാലായിൽ എം.എൽ.എ ആയിരുന്ന മാണി സി. കാപ്പാൻ മണ്ഡലത്തിൽ കാര്യമായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്ന് വോട്ടർമാർ പറയുന്നു.
പാലായിലെ ജനങ്ങൾക്ക് വേണ്ടത് വികസനമാണ്. വികസനത്തിൽ പാലാ ഒരുപാട് പിന്നിൽ പോയി.
ജോസ് കെ. മാണി എം.പി ഇടപെട്ട് കൊണ്ടു വന്ന വികസന പ്രവർത്തങ്ങൾ പോലും തൻ്റെ ഇടപെടൽ എന്നു കാട്ടി ഫ്ലക്സ് വെക്കേണ്ട നിലയിലേക്ക് കാപ്പാൽ മാറിയെന്നു കേരളാ കോൺഗ്രസ് എമ്മും ആരോപിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ മറ്റുമണ്ഡലങ്ങളിലെ എം.എൽ. എമാർ പദ്ധതി ഉദ്ഘാടനവുമായ സജീവമാണ്.
ഭരണ പ്രതിപക്ഷ എം.എൽ.എമാർ ഇക്കൂട്ടത്തിലുണ്ട്. എന്നാൽ, കാര്യമായ വികസന പ്രവർത്തനങ്ങൾ ഒന്നും നടക്കാതിരുന്ന പാലായിൽ ഉദ്ഘാടാനം ചെയ്യാൻ പദ്ധതി ഇല്ലാതെ എം.എൽ.എ നട്ടംതിരിയുകയാണ്.
പാല ജനറൽ ആശുപത്രി - പുത്തൻപള്ളിക്കുന്ന് ബൈപാസ് ലിങ്ക് റോഡ് നവീകരണം കഴിഞ്ഞ ദിവസം മാണി സി കാപ്പാൻ ഉദ്ഘാടനം ചെയ്തിരുന്നു.
തൻ്റെ ഇടപെടൽ ആണ് ഫണ്ട് അനുവദിക്കാൻ കാരണമെന്നായിരുന്നു കാപ്പൻ്റെ വാദം.
പാലായിൽ ഫ്ലക്സും വെച്ചിരുന്നു. എന്നാൽ, റോഡ് നവീകരണം അനുമതിക്ക് വേണ്ടി ജോസ് കെ. മാണി എംപി ശിപാർഷ ചെയ്ത കത്ത് കേരളാ കോൺഗ്രസ് (എം) പുറത്തുവിട്ടതോടെ ഈ വാദം പൊളിഞ്ഞു.
മാണി സി. കാപ്പൻ കലയിരിയമ്മാക്കൽ പാലത്തിന് അപ്രോച്ച് റോഡിൻ്റെ നിർമാണത്തിനും ഭൂമി ഏറ്റെടുകലിനും വേണ്ടി 2020 ഡിസംബർ 31ന് 13.39 കോടി അനുവദിച്ചു എന്നു മാധ്യമ വാർത്തകൾ കാപ്പൻ കൊടുത്തിരുന്നു.
6 വർഷത്തിനു ശേഷം പാലം പഴയ പടി തന്നെ. എം.എൽ.എയുടെ കെടുകാര്യസ്ഥയുടെ ഏറ്റവും നല്ല ഉദാഹരണം ആണ് ഈ പദ്ധതി ഇപ്പോഴും ഇങ്ങനെ പൂർത്തിയാക്കാതെ കിടക്കുന്നതെന്നു പാലാക്കാർ പറയുന്നു. പാലായിലെ മറ്റു പദ്ധതികളും സമാന അവസ്ഥയിലാണ്.
എന്നാൽ, ജോസ് കെ. മാണിയാകട്ടേ പാലായുടെ വികസനത്തിനു വേണ്ടി നിരന്തരം ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്നു.
പാലാ വലവൂരിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ഐ.ഐ.ടി) യുടെ തുടര്‍ഘട്ടമായി ഇന്‍ഫോസിറ്റി ആരംഭിക്കുന്നനായി 5 കോടി രൂപ ബജറ്റില്‍ വകയിരുത്തിയത് ജോസ് കെ. മാണിയുടെ ഇടപെടൽ കൊണ്ടാണ്.
പാലായില്‍ നിര്‍മ്മാണം ആരംഭിച്ച കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സ്റ്റേറ്റ് ഇന്റസ്റ്റിറ്റൂട്ട് ഓഫ് ഹോട്ടല്‍ മാനേജാമെന്റിന്റെ ഒന്നാം ഘട്ട പൂര്‍ത്തീകരണത്തിന് 3 കോടി രൂപ.
പാലാ ജനറല്‍ ആശുപത്രി ലിങ്ക് റോഡിനെ ഗതാഗതകുരുക്കിന് പരിഹാരമായി പ്രസ്തുത റോഡ് നവീകരണത്തിന് 2 കോടി രൂപ, എം.പി ഫണ്ടില്‍ 2.5 കോടി അനുവദിച്ച പാലാ കെ.എം മാണി മെമ്മോറിയല്‍ ജനറല്‍ ഹോസ്പിറ്റലിലെ റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ പൂര്‍ത്തീകരണത്തിന് 5 കോടി രൂപ.
പാലാ കേന്ദ്രമാക്കി പ്രൊഫഷണല്‍ എംപ്ലോയ്‌മെന്റ് ആന്‍ഡ് സ്‌ക്കില്‍ ഡെവെലപ്‌മെന്റ് സെന്ററിന് 3 കോടി രൂപ തുടങ്ങി പല കേന്ദ്ര പദ്ധതികളും കോട്ടയത്തും പാലയിലും മുഴുവൻ കേരളത്തിനും തന്നെ എത്തിക്കാൻ കഴിഞ്ഞതിൽ ജോസ് കെ. മാണി എംപിക്ക് സാധിച്ചിട്ടുണ്ട്.
ഇനിയും പലതും ചർച്ചയിലും പരിഗണനയിലും ഉണ്ട്.
കോട്ടയത്തിനായി പദ്ധതികൾ ആവശ്യപ്പെടുകയും, സർക്കാരുമായി ഇടപെടുകയും, ബജറ്റിലൂടെ ഫണ്ട് അനുവദിപ്പിക്കുകയും ചെയ്തതാണ് കേരള കോൺഗ്രസ് (എം)ന്റെ രാഷ്ട്രീയ നിലപാടും പ്രവർത്തന രീതിയുമെന്നുമാണ് കേരളാ കോൺഗ്രസ് പ്രവർത്തകര പറയുന്നു.
വികസന നേട്ടങ്ങളെ വ്യക്തിപരമായ ക്രെഡിറ്റായി അവതരിപ്പിക്കുന്ന എന്നാൽ അതിൽ ഒന്നും ഭാഗമാകാതെ ക്രെഡിറ്റ് മാത്രം തട്ടി എടുക്കാൻ നോക്കുന്നവരെ ജനങ്ങൾ തിരിച്ചറിയണമെന്നും കേരളാ കോൺഗ്രസ് പ്രവർത്തകർ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us