/sathyam/media/media_files/2026/01/27/1001619487-2026-01-27-13-11-05.jpg)
കോട്ടയം: പാലാ രൂപതയുടെ അദ്ധ്യക്ഷനും ആത്മീയ ആചാര്യനുമായ മാർ ജോസഫ് കല്ലറങ്ങാട്ടിന് സപ്തതി ആശംസകൾ നേർന്ന് ജോസ് കെ മാണി എം.പി.
പാലായുടെ പ്രൗഢഗംഭീരമായ വിശ്വാസ പാരമ്പര്യത്തിനൊത്തവിധം രൂപതയെ മാതൃകാപരമായി നയിച്ചു കൊണ്ടിരിക്കുന്ന ആധ്യാത്മിക ആചാര്യനാണ് മാർ ജോസഫ് കല്ലറങ്ങാട്ട്.
അറിയപ്പെടുന്ന ദൈവശാസ്ത്ര പണ്ഡിതനും വിവിധ വിഷയങ്ങളിൽ അഗാധമായ അറിവിനുടമയും ബഹുഭാഷാ പണ്ഡിതനുമാണ്.
അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ഇടയ ലേഖനങ്ങളും മറ്റു എഴുത്തുകളും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ആത്മീയതയുടെ നേർവഴികളിലൂടെ വിശ്വാസ സമൂഹത്തെ നയിക്കുന്നതോടൊപ്പം അവർക്ക് മെച്ചപ്പെട്ട ഭൗതിക സാഹചര്യം ഒരുക്കുന്നതിനായി നിരവധി കാര്യങ്ങൾ ദീർഘ വീക്ഷണത്തോടെ ചെയ്യുന്ന മനുഷ്യസ്നേഹിയും ക്രാന്തദർശിയുമാണ് അദ്ദേഹം.
വിദ്യാഭ്യാസ മേഖലയിൽ ചൂണ്ടച്ചേരി കോളജ്, ആതുരസേവനരംഗത്ത് മെഡിസിറ്റി, പാവങ്ങൾക്കു വേണ്ടിയുഉള ഭവന നിർമ്മാണ പദ്ധതിയും ഒക്കെ അദ്ദേഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെയും കരുതലിന്റെ കരുത്താർന്ന അടയാളങ്ങളാണ്.
സാമൂഹ്യ തിന്മകൾക്കും വർത്തമാനകാല വെല്ലുവിളികൾക്കും നേരെ ശക്തമായി പ്രതികരിക്കാൻ അദ്ദേഹത്തെ പ്രാപ്തരാക്കുന്നത് അദ്ദേഹത്തിന്റെ ആത്മീയശക്തിയുടെ അടയാളമാണ്.
ആത്മീയതക്ക് നേരേ ഉയരുന്ന വെല്ലുവിളികളോടും ഭൗതിക മേഖലയിലെ പ്രതിസന്ധികളോടും ഉറച്ച ശബ്ദത്തിൽ പ്രതികരിക്കുന്നതിനു കരുത്ത് പകരുന്നതും അദ്ദേഹത്തിന്റെ ഈ ആത്മീയ ശക്തി തന്നെയാണ്.
എല്ലാത്തിനുമുപരി ഒരു ആധ്യാത്മിക ആചാര്യനോടൊപ്പം പിതൃതുല്യമായ സ്നേഹവും കരുതലുമുള്ള മനസ്സിനു ഉടമയാണ് അദ്ദേഹം.
അനവധി അവസരങ്ങളിൽ അദ്ദേഹവുമായി അടുത്തിടപെടാനും സ്നേഹവും കരുതലും അനുഭവിക്കുവാനും തനിക്കും ഭാഗ്യം കിട്ടിയിട്ടുണ്ട്.
പാലാ രൂപതയുടെയും കേരള കത്തോലിക്കസഭയുടെയും അഭിമാനമായ മാർ ജോസഫ് കല്ലറങ്ങാട്ടിന്
സഭയുടെയും സമൂഹത്തിന്റെയും ദീപസ്തംഭമായി ഇനിയും ബഹുദൂരം മുന്നേറാൻ സാധിക്കട്ടെയെന്ന് ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു എന്നും ജോസ് കെ. മാണി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us