പ്രതീക്ഷിച്ച സ്പീഡില്ല. സ്റ്റോപ്പുകൾ ക്രമീകരിച്ചതിലും പാളിച്ച. അമൃത് ഭാരത് എക്സ്പ്രസ് ഫ്ലോപ്പാകുമോ. സ്റ്റോപ്പുകളിലുമുണ്ട് വലിയ വൈരുദ്ധ്യം പരിഹരിച്ചില്ലെങ്കിൽ കയറാൻ ആളും കാണില്ല

യാത്രക്കാരും വരുമാനവും കൂടുതലുള്ള സ്റ്റേഷനുകളാണ് പരിഗണിക്കുക എന്നാണ് റെയില്‍വേ പറയുന്നത്.

New Update
1001619512

കോട്ടയം: പുതിയ അമൃത് ഭാരത് എക്സ്പ്രസ് കേരളത്തിനു ലഭിച്ചപ്പോൾ പ്രതീക്ഷകൾ ഏറെയായിരുന്നു.

Advertisment

എന്നാൽ, പുതിയ അമൃത് ഭാരത് എക്സ്പ്രസ് ഇപ്പോൾ യാത്രക്കാർക്ക് നിരാശയാണ് സമ്മാനിക്കുന്നത്. സ്റ്റോപ്പുകളുടെ കാര്യത്തിലെ അവഗണനയും വേഗതക്കുറവുമാണ് അമൃത് ഭാരതിനെ യാത്രക്കാർ ഇഷ്ടപ്പെടാതിരിക്കാൻ കാരണം.  

നാഗര്‍കോവിലില്‍ നിന്നും കോഴിക്കോട് വരെ മറ്റ് എക്‌സപ്രസ് ട്രെയിനുകളുടെ വേഗതയില്‍ ഓടുന്ന ഈ വണ്ടി അവിടന്നങ്ങോട്ട് ഇഴയുകയാണ്.

കോഴിക്കോട് നിന്നും കണ്ണൂരിലെത്താന്‍ എക്‌സപ്രസ് വണ്ടികള്‍ ഏകദേശം ഒന്നര മണിക്കൂര്‍ എടുക്കുമ്പോള്‍ കൂടുതല്‍ വേഗത്തില്‍ ഓടുമെന്ന് അവകാശപ്പെടുന്ന അമൃത് ഭാരത് രണ്ട് മണിക്കൂറെടുക്കുന്നു.

 കാസര്‍കോട് നിന്നും മംഗലാപരുത്തേക്ക് ഒരു മണിക്കൂര്‍ കൊണ്ട് മറ്റ് ട്രെയിനുകള്‍ എത്തുമ്പോള്‍ ഇതെടുക്കുന്നത് രണ്ട് മണിക്കൂര്‍.

എന്നാല്‍ മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് സ്ലീപ്പര്‍ ക്ലാസില്‍ ഇതിലെ നിരക്ക് അല്‍പ്പം കൂടുതലാണ് താനും.

പതുക്കെ പോകാന്‍ കൂടുതല്‍ പണം നല്‍കേണ്ട അവസ്ഥ. മലബാറിലേക്ക് കടക്കുന്നതോടെ പല സ്റ്റേഷനുകളിലും നിര്‍ത്താതെ ഓടിയാണ് ഈ മെല്ലെ പോക്ക്.

വന്ദേഭാരതിന്റെ തിരക്ക് അമൃത് ഭാരതിനില്ല. 

അമൃത് ഭാരതിൽ ആവശ്യത്തിന് സ്റ്റോപ്പുകൾ നൽകാത്തതാണ് തിരിച്ചടിയായതെന്നാണ് നിഗമനം. നാഗർകോവിൽ-മംഗളൂരു റൂട്ടിൽ 17 മണിക്കൂറാണ് സമയം.

 തിരുവനന്തപുരത്തുനിന്ന് അതിവേഗം കുതിക്കുന്ന വണ്ടി മലബാറിലെത്തുമ്പോൾ വേഗം കുറയും. സ്റ്റോപ്പുകളും കുറവാണ്.

രാത്രി 10.40-ന് കോഴിക്കോട് വിടുന്ന വണ്ടി കണ്ണൂരിലെത്തുന്നത് 12.20-നാണ്. എക്സ്‌പ്രസ് വണ്ടിയെക്കാൾ 40 മിനുട്ട് അധികം.

എന്നാൽ രാവിലെ തിരിച്ചുപോകുമ്പോൾ തലശ്ശേരിയിൽനിന്ന് കോഴിക്കോട്ടേക്ക് എടുക്കുന്നത് 50 മിനുട്ട് മാത്രം.

 കാസർകോട്ടു നിന്ന് മംഗളൂരുവി ലെത്താനുള്ള ടൈംടേബിളിലെ ഔദ്യോഗിക സമയം മൂന്നുമണിക്കൂറാണ്.

രാവിലെ തിരിച്ചുപോകുമ്പോൾ മംഗളൂരു-കാസർകോട് സമയം കേവലം 37 മിനുട്ട് മാത്രം.

സ്റ്റോപ്പുകളിലുമുണ്ട് വലിയ വൈരുദ്ധ്യം. തിരുവനന്തപുരം മുതൽ കൊല്ലം വരെ 65 കിലോമീറ്ററിൽ തിരുവനന്തപുരം, വർക്കല, കൊല്ലം എന്നീ മൂന്ന്‌ സ്റ്റോപ്പുകളിൽ നിർത്തും.

കരുനാഗപ്പള്ളി മുതൽ കോട്ടയം വരെ 68 കിലോമീറ്ററിൽ ഏഴ് സ്റ്റോപ്പുകളുണ്ട് കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം.

കോട്ടയം മുതൽ ഷൊർണൂർ വരെ 165 കിലോമീറ്ററിൽ കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, ഷൊർണൂർ എന്നീ അഞ്ച് സ്റ്റോപ്പുകൾ.

ഷൊർണൂർ മുതൽ കോഴിക്കോട് വരെ 86 കിലോമീറ്ററിൽ തിരൂർ, കോഴിക്കോട് മാത്രം സ്റ്റോപ്പുകൾ മാത്രം.

കോഴിക്കോട്-മംഗളൂരു റൂട്ടിൽ 221 കിലോമീറ്ററിലാണ് ഏറ്റവും കുറവ്. തലശ്ശേരി, കണ്ണൂർ, കാസർകോട് എന്നീ മൂന്ന്‌ സ്റ്റോപ്പ്‌ മാത്രം.

തിരുവനന്തപുരത്തുനിന്ന് വന്ന് രാത്രി 12.47-ന് കണ്ണൂരിലെത്തുന്ന വണ്ടിയിൽ കണ്ണപുരം മുതൽ കാഞ്ഞങ്ങാട് വരെയുള്ള പ്രധാന ആറ് സ്റ്റോപ്പുകളിൽ ഇറങ്ങേണ്ടുന്ന യാത്രക്കാർക്ക് കയറാനാകില്ല. 

യാത്രക്കാരും വരുമാനവും കൂടുതലുള്ള സ്റ്റേഷനുകളാണ് പരിഗണിക്കുക എന്നാണ് റെയില്‍വേ പറയുന്നത്.

എന്നാല്‍ വടകരയേക്കാളും പയ്യന്നൂരിനേക്കാളും വരുമാനം കുറഞ്ഞ വര്‍ക്കലയിലും തിരുവല്ലയിലും കൊയിലാണ്ടിയിലേക്കാള്‍ വരുമാനം കുറഞ്ഞ ചങ്ങനാശ്ശേരിയിലും കരുനാഗപ്പള്ളിയിലും മാവേലിക്കരയില്‍ പോലും ഈ വണ്ടി നിര്‍ത്തുന്നുണ്ട് എന്നും യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നു.

Advertisment