New Update
/sathyam/media/media_files/2026/01/27/gas-cylinder-caught-fired-2026-01-27-16-38-26.jpg)
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീടിന് തീപിടിച്ചു. ഒന്നാം മൈൽ നെല്ലിമല പുതുപ്പറമ്പിൽ ശാഹുലിന്റെ വീട്ടിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം.
Advertisment
കാഴ്ച പരിമിതിയുള്ള ശാഹുലും കിടപ്പുരോഗിയായ അമ്മയും മാത്രമാണ് അപകടസമയം വീട്ടിൽ ഉണ്ടായിരുന്നത്.
അടുക്കളയിൽ ഉണ്ടായിരുന്ന ഫ്രിഡ്ജ് അടക്കമുള്ള സാധനങ്ങൾ പൂർണമായും കത്തി നശിച്ചു. വീടിന്റെ മേൽക്കൂരയും തകർന്നു. പരിമിതികളോട് പൊരുതി മുന്നേറിക്കൊണ്ടിരുന്ന കുടുംബത്തിന് വലിയൊരു ആഘാതമാണ് ഈ അപകടത്തിൽ സംഭവിച്ചത്. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സിൻ്റെ സമയോചിത ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us