New Update
/sathyam/media/media_files/2026/01/27/kottayam-car-2026-01-27-17-28-42.jpg)
കോട്ടയം: കോട്ടയം പാമ്പാടിയിൽ കുട്ടികളെ കാറിന്റെ ബോണറ്റിൽ ഇരുത്തി സാഹകിസ യാത്ര. പാമ്പാടി വട്ടുകുളത്താണ് സംഭവം. കുട്ടികൾ സ്കൂൾ യൂണിഫോമിൽ ആയിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
Advertisment
വട്ടുകുളം സ്വദേശി ജ്യോതിഷ് കുമാറാണ് കാർ ഓടിച്ചത്. തിങ്കൾ വൈകുന്നേരം അഞ്ച് മണിയോടെയാണ് സാഹസികയാത്ര. കറുത്ത നിറത്തിലുള്ള കാറിന്റെ ബോണറ്റിൽ രണ്ട് കുട്ടികൾ ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
പാമ്പാടി പൊലീസ് കാർ കസ്റ്റഡിയിലെടുത്തു, കുട്ടികളെ രസിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ യാത്ര ചെയ്തതെന്നാണ് ജ്യോതിഷ് കുമാർ പൊലീസിന് മൊഴി നൽകിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us