അഹമ്മദാബാദിലെ വിമാന അപകടത്തിനു പിന്നാലെ മറ്റൊരു വിമാന ദുരന്തം കൂടി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും സഹയാത്രികരും വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതിൻ്റെ ഞെട്ടൽ മാറാതെ രാജ്യം. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രാജ്യത്ത് നടന്നത് ചെറുതും വലുതുമായ 54 വിമാന അപകടങ്ങൾ

2020 ഓഗസ്റ്റില്‍ കോഴിക്കോട് നടന്ന വിമാന അപകടത്തില്‍ 17 യാത്രക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

New Update
1001621772

കോട്ടയം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും സഹയാത്രികരും വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതിൻ്റെ ഞെട്ടലിലാണ് രാജ്യം.

Advertisment

അജിത് പവാര്‍ സഞ്ചരിച്ച വിമാനം ബാരാമതിയില്‍ ലാന്‍ഡിങിനിടെ തകര്‍ന്ന് വീഴുകയായിരുന്നു. 

ഗുരുതരമായി പൊള്ളലേറ്റ അജിത് പവാറിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്നവരും മരണപ്പെട്ടിരുന്നു.. 

ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ യാത്രാവിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തിൻ്റെ ഞെട്ടൽ മാറും മുൻപാണ് വീണ്ടും ഒരു അപകടം കൂടെ ഉണ്ടായത്.

2020 മുതൽ 2025 വരെ സിവിലിയൻ വിമാന അപകടങ്ങൾ ഏകദേശം 14.29% വർദ്ധിച്ചതായാണ് ഡാറ്റ.

ഈ സംഭവങ്ങളിൽ ഭൂരിഭാഗവും ചെറിയ വിമാനങ്ങൾ, പരിശീലന വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ചാർട്ടേഡ് ജെറ്റുകൾ മുതലായവ ഉൾപ്പെട്ടതാണ്.  

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ 53 വിമാന അപകടങ്ങൾ ഉണ്ടായി.

 അപകടങ്ങളിൽ ആകെ 320 പേർ കൊല്ലപ്പെടുകയും 180 പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതു.

ബാരാമതിയില്‍ ഉണ്ടായ അപകടം കൂടി നടന്നതോടെ അപകടവും മരണ സംഖ്യയും പുതു വർഷത്തിലും വർധിക്കുയാണ്.

2025 ജൂൺ 12 ന് അഹമ്മദാബാദിൽ 270 പേരുടെ മരണത്തിനിടയാക്കിയ ബോയിംഗ് 787-8 വിമാനാപകടവും, ജൂൺ 15 ന് ഏഴ് പേരുടെ മരണത്തിനിടയാക്കിയ കേദാർനാഥ് ഹെലികോപ്റ്റർ അപകടവും രാജ്യത്തെ നടുക്കി.

1996 നവംബര്‍ 12 നു ഹരിയാനയിലെ ചര്‍ഖി ദാദ്രിക്കു സമീപം ഉണ്ടായ അപകടമാണു വ്യാപ്തിയില്‍ ഒന്നാം സ്ഥാനത്ത്.

അന്ന് 349 പേരുടെ ജീവനാണ് അന്നു പൊലിഞ്ഞത്.

1996 നവംബര്‍ 12ന് വൈകിട്ട് 6.40ന് ഡല്‍ഹിയില്‍ നിന്ന് ഏകദേശം 65 കിലോമീറ്റര്‍ അകലെ ഹരിയാനയിലെ ചര്‍ഖി ദാദ്രിക്ക് മുകളില്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 747 ഉം കസാക്കിസ്താന്‍ എയര്‍ലൈന്‍സിന്റെ ഇല്യൂഷിന്‍ ഐ.എല്‍76 ഉം 14,000 അടി ഉയരത്തില്‍ വെച്ചു കൂട്ടിയിടിക്കുകയായിരുന്നു.

 രണ്ടു വിമാനങ്ങളിലുണ്ടായിരുന്ന 349 യാത്രക്കാരും മരണപ്പെട്ടു.

കൂട്ടിയിടിക്ക് എട്ടു മിനിറ്റ് മുമ്പ് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ടതായിരുന്നു സൗദി ബോയിങ്. 312 യാത്രക്കാരുമായി വിമാനം ദഹ്‌റാനിലേക്കുള്ള യാത്രയിലായിരുന്നു.

 കസാക്കിസ്താന്‍ വിമാനം താഴേക്ക് ഇറങ്ങുകയായിരുന്നു. ഷിംകെന്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഷെഡ്യൂള്‍ ചെയ്തിട്ടില്ലാത്ത സര്‍വീസ് നടത്തുകയായിരുന്നു 37 യാത്രക്കാരുമായി കസാക്കിസ്താന്‍ വിമാനം.

 14,000 അടി ഉയരത്തില്‍ ഒരേ വിതാനത്തില്‍ എത്തിയപ്പോള്‍ കസാക്കിസ്താന്‍ വിമാനത്തിന്റെ ഇടതു ചിറക് സൗദി വിമാനത്തിന്റെ ഇടതു ചിറകിനെ തട്ടി മുറിച്ചു.

സൗദി വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഹരിയാനയിലെ ഭിവാനി ജില്ലയിലെ ധനി ഗ്രാമത്തിനു സമീപമാണു വീണത്. ഐ.എല്‍76 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ റോഹ്തക്കിലെ ബിരോഹറിനു സമീപവും പതിച്ചു.

2010 മെയ് 22ന് മംഗലാപുരത്തുണ്ടായ വിമാന അപകടത്തില്‍ മരണസംഖ്യ 158 ആയിരുന്നു.  

2000നു ശേഷമുള്ള ലോകത്തിലെ ഏറ്റവും മോശം വിമാനാപകടങ്ങളില്‍ 17 ാമതാണിത്..സംഭവത്തില്‍ നിന്ന് എട്ടു പേര്‍ മാത്രമാണു രക്ഷപ്പെട്ടത്.

2010 മെയ് 22ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737-800 വിമാനം ദുബൈയില്‍ നിന്നു മംഗലാപുരത്തേക്കു പറന്നുയര്‍ന്നു.

160 യാത്രക്കാരും ആറു ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു.

മംഗലാപുരത്തിന്റെ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം ലോക്കലൈസര്‍ ആന്റിനയില്‍ ഇടിച്ചു.

വിമാനത്താവള വേലി തകര്‍ത്ത് ഒരു മലയിടുക്കിലെ കുത്തനെയുള്ള ഭാഗത്തേക്കു പതിക്കുകയായിരുന്നു. 2020 ഓഗസ്റ്റില്‍ കോഴിക്കോട് നടന്ന വിമാന അപകടത്തില്‍ 17 യാത്രക്കാര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

 ദുബൈയില്‍ നിന്നു കോഴിക്കോട്ടേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 190 ആളുകളും 184 യാത്രക്കാരും ആറു ജീവനക്കാരുമായി പറന്നത്.

കോഴിക്കോട് വിമാനത്താവളത്തില്‍ ലാന്‍ഡു ചെയ്ത ശേഷം വിമാനം റണ്‍വേയില്‍ നിന്നു തെന്നിമാറി താഴ്ചയിലേക്കു വീണു. പൈലറ്റുമാരും യാത്രക്കാരും ഉൾപ്പടെ 21 പേർ മരിച്ചു.

Advertisment