/sathyam/media/media_files/2026/01/28/building-crashed-at-kottayam-medical-college-2-2026-01-28-16-57-44.jpg)
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണ് ഒരാള്‍ക്ക് പരുക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളി ഒഡീഷ സ്വദേശി ഭരത്തിനാണു പരുക്കേറ്റത്.
ഇന്ന് ഉച്ചയ്ക്ക് 11.30 ഓടെയായിരുന്നു അപകടം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്ന ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് അപകടം ഉണ്ടായത്.
/filters:format(webp)/sathyam/media/media_files/2026/01/28/building-crashed-at-kottayam-medical-college-2026-01-28-16-57-52.jpg)
പരുക്കേറ്റ തൊഴിലാളിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എതിച്ചു. ഇയാളുടെ പരുക്ക് ഗുരുതരമല്ലെന്നാണു സൂചന. മാസങ്ങള്‍ക്കു മുന്‍പു ശൗചാലയ മുറി ഇടിഞ്ഞ് വീണ് ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ചിരുന്നു.
ഇതേ സ്ഥലത്തിനു സമീപത്താണ് ഇപ്പോഴും അപകടം ഉണ്ടായിരിക്കുന്നത്. വീണ്ടും അപകടം ഉണ്ടായത് കടുത്ത പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട. നിര്‍മാണം നടക്കുമ്പോള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശാനമായി പാലിക്കണമെന്ന ആവശ്യം ശക്തമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us