ഐക്യ പിൻമാറ്റത്തില്‍ മറ്റാരുടെയും ഇടപെടല്‍ ഇല്ല, പിന്‍മാറാനുള്ള തീരുമാനം എന്റേതെന്നു ജി സുകുമാരന്‍ നായര്‍. വിഡി സതീശന് ഇന്നും രൂക്ഷ വിമര്‍ശനം

ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്തു താന്‍ തന്നെയാണ് ഇങ്ങനെ ഒരു കാര്യം അവതരിപ്പിക്കുന്നത്. അംഗങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കി. അല്ലാതെ വെള്ളാപ്പള്ളി പറയുന്നതു പോലെ മറ്റു സമ്മര്‍ദങ്ങളോ ഇടപെടലോ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. 

New Update
g sukumaran nair-3
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ഐക്യ പിൻമാറ്റത്തില്‍ മറ്റാരുടെയും ഇടപെടല്‍ ഇല്ല, പിന്‍മാറാനുള്ള തീരുമാനം എന്റേതെന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. 21നു ഞങ്ങളുടെ ഒരു നേതൃയോഗം കൂടുന്നുണ്ട് എന്നിട്ടു വന്നു ചര്‍ച്ച ചെയ്യാമെന്നാണ് എസ്എന്‍ഡിപി പറഞ്ഞത്. 

Advertisment

ഐക്യത്തിന്റേതായ ചര്‍ച്ച നടക്കാന്‍ പോകുന്നേ ഉള്ളൂ അപ്പോള്‍. തുഷാര്‍ വെള്ളാപ്പള്ളി ഫോണ്‍ വിളിച്ച് അവിടെ വന്നു സംസാരിക്കാന്‍ വരുമെന്നു പറഞ്ഞു. ഞാന്‍ ശരി എന്നു പറഞ്ഞു. 

അതു കഴിഞ്ഞു ആലോചിച്ചപ്പോള്‍ എനിക്കു ചില സംശയങ്ങള്‍ തോന്നി. തുഷാര്‍ വെള്ളാപ്പള്ളി രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ വരാമെന്നാണു പറഞ്ഞത്. മൂന്നു ദിവസം വരെ ചര്‍ച്ച നീട്ടിവെക്കേണ്ട കാര്യമില്ലായിരുന്നു. 


ഞാന്‍ പിന്നീട് വിളിച്ചു ഇങ്ങനെയുള്ള ഒരു ചര്‍ച്ചയില്‍ താങ്കള്‍ക്ക് എങ്ങനെ ഇടപെടാന്‍ കഴിയും. താങ്കള്‍ ഒരു പാര്‍ട്ടിയുടെ നേതാവല്ലേ, അതും കേരളത്തിലെ എന്‍ഡിഎയുടെ പ്രധാന ആളല്ലേ. അങ്ങനെയുള്ള ഒരാള്‍ എങ്ങനെ എസ്എന്‍ഡിപി - എന്‍എസ്എസ് ഐക്യ ചര്‍ച്ചകളില്‍ പങ്കെടുക്കും. 


അതുകൊണ്ടു നിങ്ങള്‍ വരേണ്ട, അത് പൊളിറ്റിക്‌സാകും എന്നു പറഞ്ഞു. അതു കഴിഞ്ഞു ഒരു ദിവസം കഴിഞ്ഞാണ് പത്മ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. വെള്ളാപ്പള്ളി അതിന് അര്‍ഹനല്ലെന്നു ഞാന്‍ പറയില്ല.

ഐക്യം സംബന്ധിച്ചു പുനര്‍വിചിന്തനം ഇല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഐക്യത്തെ ആദ്യം സ്വാഗതം ചെയ്തിരുന്നു. പിന്നീടാണ് ഇത് വെള്ളാപ്പള്ളി ബിജെപിയുമായി ചേര്‍ന്നുനടത്തുന്ന നീക്കമായി തോന്നിയത്. 

ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്തു താന്‍ തന്നെയാണ് ഇങ്ങനെ ഒരു കാര്യം അവതരിപ്പിക്കുന്നത്. അംഗങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കി. അല്ലാതെ വെള്ളാപ്പള്ളി പറയുന്നതു പോലെ മറ്റു സമ്മര്‍ദങ്ങളോ ഇടപെടലോ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. 


എന്‍എസ്എസിന് സമദൂരമാണ്. അത് തെറ്റിച്ച് ഒരു പോക്കുമില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.


g sukumaran nair-4

അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഇന്നും വിമര്‍ശനവുമായി ജി സുകുമാരന്‍ നായര്‍ രംഗത്തു വന്നു. സമുദായ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഇടപെടേണ്ടെന്നാണു സതീശന്‍ പറഞ്ഞതെന്നും അങ്ങനെയെങ്കില്‍ സമുദായ സംഘടനകളെ തേടി എത്തരുതെന്നും ജി സുകുമാരന്‍ നായര്‍ തുറന്നടിച്ചു. 

സതീശന്റെ വാക്കും പ്രവര്‍ത്തിയും രണ്ടാണെന്നും സതീശന്‍ പറഞ്ഞത് അബദ്ധം ആണെന്നു പരസ്യമായി പറയണമായിരുന്നു. ഇനി ഇക്കാര്യത്തില്‍ ഒന്നും നടക്കില്ല. അയാള്‍ ഒരുപാട് വരമ്പ് ചാടി കഴിഞ്ഞു. ഇടക്ക് ഒരു ദൂതനെ അയച്ചിരുന്നു.


സതീശന്റെ സമുദായ നിഷേധ പരാമര്‍ശങ്ങളോട് മാത്രമാണു വിയോജിപ്പുള്ളതെന്നും രാഷ്ട്രീയക്കാര്‍ അല്ലാത്ത നായന്മാര്‍ ആരും എന്‍എസ്എസ് തീരുമാനത്തിനു വിപരീതമാവില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസ് പിന്തുണ തേടി വിഡി സതീശന്‍ മുമ്പ് ഇവിടെ വന്നിട്ടുണ്ട്.


അപ്പോള്‍ പറവൂരിലെ എന്‍എസ്എസ് നേതൃത്വത്തോട് വിഡി സതീശനെ പിന്തുണക്കണമെന്നു ഫോണില്‍ വിളിച്ച് താന്‍ പറഞ്ഞിരുന്നു. അന്നത്തെ സാഹചര്യമല്ല ഇപ്പോഴുള്ളത്. എന്‍എസ്എസിനെ പറ്റി ഒന്നും അറിയാത്ത ആളുകളാണു വിഡ്ഢിത്തങ്ങള്‍ അടിച്ചുവിടുന്നത്. 

ഇത്തവണ പറവൂരില്‍ സമുദായ അംഗങ്ങള്‍ അവരുടെ ഇഷ്ടത്തിന് അനുസരിച്ചു തീരുമാനമെടുക്കും. ആര് പെരുന്നയില്‍ വന്നാലും കാണും. തന്റെ വീട്ടിലോട്ട് അലല്ലോ വരുന്നത്. 

ആരു ഭരിച്ചാലും എന്‍എസ്എസിന് പ്രശ്‌നമില്ല. ആരുടെ മുന്നിലും യാചിക്കാനില്ല. നിയമപരമായി കിട്ടേണ്ടത് ഞങ്ങള്‍ക്കു കിട്ടണം. അല്ലെങ്കില്‍ കോടതിയില്‍ പോകുമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

Advertisment