എന്‍എസ്എസ് ഇല്ല, ദളിത് സംഘടനകളില്ല.. ഒറ്റപ്പെട്ട് എസ്എന്‍ഡിപിയുടെ നായാടി മുതല്‍ നസ്രാണി വരെയുള്ള ഐക്യം. ഭാവിയിലെ ചര്‍ച്ചയ്ക്കും വഴിയടച്ച് എന്‍എസ്എസ്

ഹിന്ദുക്കളുടെ ഐക്യം കാലഘട്ടത്തിന് അനിവാര്യമായിരുന്നു. സുകുമാരന്‍ നായര്‍ സഹകരിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. സുകുമാരന്‍ നായര്‍ നിഷ്‌കളങ്കനാണ്. സത്യസന്ധ നിലപാടുകള്‍ ആദ്യം അദേഹം തുറന്നു പറഞ്ഞു.

New Update
vellappally natesan g sukumaran nair
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: എന്‍എസ്എസ് ഇല്ല, ദളിത് സംഘടനകളില്ല. ഒറ്റപ്പെട്ട് എസ്എന്‍ഡിപിയുടെ നായാടി മുതല്‍ നസ്രാണി വരെയുള്ള ഐക്യം. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ച ഐക്യത്തിന് ഒരാഴ്ചത്തെ ആയുസുമാത്രമേ ഉണ്ടായിരുന്നുള്ളൂ. 

Advertisment

വളരെ നാടകീയമായിരുന്നു എന്‍എസ്എസിന്റെ പിന്തുണ പ്രഖ്യാപനവും പിന്തുണ പിന്‍വലിക്കലും. കേരളാ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ഉണ്ടാക്കുമെന്നു കരുതിയ കൂട്ടുകെട്ടു ഒരിക്കല്‍ കൂടി രൂപീകൃതമാകുന്നതിനു മുന്‍പു തകര്‍ന്നു.


ജനുവരി 18നാണ് എന്‍എസ്എസുമായി ഐക്യം രൂപീകരിക്കേണ്ട ആവശ്യകതയെ കുറിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയത്. 

vellappally natesan11

ഐക്യത്തോട് വളരെ പെട്ടെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചതും. ഐക്യ ചര്‍ച്ചയ്ക്കു ദൂതനായി തുഷാറിനെ അയക്കുമെന്നു വെള്ളാപ്പള്ളി പ്രഖ്യാപിക്കുകയും തുഷാറിനെ മകനെ പോലെ സ്വീകരിക്കുമെന്നു സുകുമാരന്‍ നായരും മാധ്യങ്ങളോട് പ്രതികരിക്കുകയും ചെയ്തു.

തുഷാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് ചേരുമെന്നും ഐക്യം സംബന്ധിച്ച അന്തിമ നിലപാട് എടുക്കുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. 


എന്നാല്‍, ഐക്യത്തിന്റെ പിന്നില്‍ രാഷ്ട്രീയമാണെന്ന തിരിച്ചറിവില്‍ എന്‍ഡിഎ കണ്‍വീനറായ തുഷാറുമായുള്ള കൂടിക്കാഴ്ച നടക്കും മുമ്പ് എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് വിളിച്ചു ചേര്‍ത്ത് ഐക്യനീക്കത്തില്‍ നിന്നു പിന്മാറുന്നതായി സുകുമാരന്‍ നായര്‍ പ്രഖ്യാപിച്ചു.


അപ്പോഴും മുന്‍ കാലങ്ങളിലെ പോലെ എന്‍എസ്എസിനെ തള്ളി പറയാന്‍ വെള്ളാപ്പള്ളി നടേശന്‍ മുതിര്‍ന്നില്ല. പകരം സുകുമാരന്‍ നായര്‍ എന്നെ തള്ളി പറയരുതേ എന്ന് അഭ്യര്‍ഥിക്കുന്നുവെന്നാണു വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചത്. 

ഹിന്ദുക്കളുടെ ഐക്യം കാലഘട്ടത്തിന് അനിവാര്യമായിരുന്നു. സുകുമാരന്‍ നായര്‍ സഹകരിക്കുമെന്നു പ്രതീക്ഷിച്ചിരുന്നു. സുകുമാരന്‍ നായര്‍ നിഷ്‌കളങ്കനാണ്. സത്യസന്ധ നിലപാടുകള്‍ ആദ്യം അദേഹം തുറന്നു പറഞ്ഞു.


ജി സുകുമാരന്‍ നായരേ ആദ്യ ഘട്ടത്തില്‍ ഫോണില്‍ വിളിച്ചു സംസാരിച്ചു. തുഷാറിനെ ചുമതലപ്പെടുത്തിയിരുന്നു. ബോര്‍ഡ് ചേര്‍ന്ന ശേഷം കാണാമെന്നു സുകുമാരന്‍ നായര്‍ പറഞ്ഞു. 


സുകുമാരന്‍ നായര്‍ ആദ്യം പറഞ്ഞതു സ്വന്തം അഭിപ്രായമാണ്. അദ്ദേഹം ഒരു സംഘടനയുടെ തലപ്പത്ത് ഇരിക്കുന്ന ആളാണ്. ഭൂരിപക്ഷ അഭിപ്രായം അദേഹം പറയണം.

ഐക്യത്തില്‍ രാഷ്ട്രീയമെന്ന് എന്‍എസ്എസ് പറയുന്നു. ഐക്യത്തില്‍ എന്ത് രാഷ്ട്രീയ ഉദ്ദേശമെന്നാണു പറയുന്നത്. എല്ലാം വ്യാഖ്യാനങ്ങളാണ്. 


ഐക്യം ഇല്ലാതായതില്‍ വിഷമമോ പ്രതിഷേധമോ ഇല്ല. എന്‍എസ്എസ് സഹോദര സമുദായമാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ഭാവിയില്‍ ചര്‍ച്ചകളിലൂടെ എന്‍എസ്എസിനെ അനുനയിപ്പിക്കാനുള്ള നീക്കം കൂടിയായിരുന്നു വെള്ളാപ്പള്ളിയുടെ ലക്ഷ്യം. 


g sukumaran nair-4

എന്നാല്‍, താന്‍ തന്നെയാണ് ഐക്യ ചര്‍ച്ചകളില്‍ നിന്നു പിന്‍മാറാന്‍ തീരുമാനിച്ചതെന്നു പറഞ്ഞു വെള്ളാപ്പള്ളിയുടെ നിരീക്ഷണങ്ങളെ ജി സുകുമാരന്‍ നായര്‍ തള്ളുകയും ചെയ്തു.

ബിജെപിയുടെ ഹൈജാക്കിങ്ങ് ഭയന്നാണ് എന്‍എസ്എസ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. ഇപ്പോഴുള്ള ഐക്യത്തിനു മധ്യസ്ഥത വഹിക്കുന്നതു സിപിഎമ്മാണെങ്കിലും നേട്ടം പോകുന്നതു ബിജെപിക്കാണെന്നു എന്‍എസ്എസ് ഭയക്കുന്നു. 


എന്‍എസ്എസിനെ ഒപ്പം കൂട്ടാമെന്നു പറഞ്ഞു എസ്എന്‍ഡിപി ബിജെപിയുമായി ഒരു ഡബിള്‍ ഡീല്‍ ഉണ്ടാക്കിയോ എന്നു പോലും എന്‍എസ്എസ് കരുതുന്നുണ്ട്.  


എന്‍എസ്എസ് പിന്‍മാറിയതോടെ നായാടി മുതല്‍ നസ്രാണി വരെയുള്ള ഐക്യത്തിന് എസ്എന്‍ഡിപി ഒറ്റയ്ക്കായി. ദലിത് സംഘടനകളോ മറ്റു സമുദായ സംഘടനകളോ വെള്ളാപ്പള്ളിയുടെ ഐക്യ പ്രഖ്യാപനത്തോട് യോജിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മറ്റു സംഘടനകളും ഐക്യ ശ്രമം ബിജെപിയുടെ നാടകീയ നീക്കങ്ങളായാണു കാണുന്നത്.

Advertisment