ഐക്യനീക്കത്തിനു പിന്നാലെ വെള്ളാപ്പള്ളി നടേശന് പദ്മഭൂഷൺ പുരസ്കാരം ലഭിക്കുമ്പോൾ സംശയം തോന്നാതിരിക്കുന്നതെങ്ങനെയെന്നു എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എന്‍.ഡി.എ പ്രമുഖന്‍ കൂടി ചര്‍ച്ചയ്ക്ക് വരുമ്പോള്‍ എന്തോ തരികിട തോന്നി. ഐക്യം വേണ്ടതില്ലെന്ന പ്രമേയം അവതരിപ്പിച്ചത് താൻ തന്നെ

എന്‍.ഡി.എ പ്രമുഖന്‍ കൂടി ചര്‍ച്ചയ്ക്ക് വരുമ്പോള്‍ എന്തോ തരികിട തോന്നി. പിന്നാലെ തങ്ങള്‍ തീരുമാനം മാറ്റിയെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ഐക്യ ചർച്ചയിൽ നിന്നുള്ള പിൻമാറ്റത്തിൽ പ്രതികരിക്കു കുയായിരുന്നു അദ്ദേഹം. 

New Update
vellappally and sukumaran nair

കോട്ടയം: ഐക്യനീക്കത്തിനു പിന്നാലെ വെള്ളാപ്പള്ളി നടേശന് പദ്മഭൂഷൺ പുരസ്കാരം ലഭിക്കുമ്പോൾ സംശയം തോന്നാതിരിക്കുന്നതെങ്ങനെയെന്നു എൻ.എസ്.എസ് ജനറൽ സെക്രട്ടറി  ജി. സുകുമാരൻ നായർ. 

Advertisment

എന്‍.ഡി.എ പ്രമുഖന്‍ കൂടി ചര്‍ച്ചയ്ക്ക് വരുമ്പോള്‍ എന്തോ തരികിട തോന്നി. പിന്നാലെ തങ്ങള്‍ തീരുമാനം മാറ്റിയെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ഐക്യ ചർച്ചയിൽ നിന്നുള്ള പിൻമാറ്റത്തിൽ പ്രതികരിക്കു കുയായിരുന്നു അദ്ദേഹം. 


ഐക്യത്തെപ്പറ്റി സംസാരിക്കാൻ എസ്.എൻ.ഡി.പി. യോഗത്തിന്റെ ജനറൽ സെക്രട്ടറിയുടെ മകനെ വിടുമെന്നാണല്ലോ പറഞ്ഞത്. അദ്ദേഹം എൻ.ഡി.എ. മുന്നണിയുടെ കേരളത്തിലെ ചുമതലക്കാരനാണ്. 


ഞങ്ങൾക്ക് ഇതിൽ രാഷ്ട്രീയമില്ല. അതിനാൽ വിടേണ്ടത് രാഷ്ട്രീയചുമതല വഹിക്കുന്ന ആളിനെ അല്ലല്ലോ. അപ്പോൾ അതിൽ അടിയൊഴുക്കുണ്ടെന്നു തോന്നി.

ഐക്യ ചര്‍ച്ചയ്ക്ക് ജനറല്‍ സെക്രട്ടറി തന്നെയാണോ വരേണ്ടതെന്ന് തീരുമാനിക്കേണ്ടത് അവരാണ്. ആശയം അവരുടേതാണല്ലോ. രണ്ട് പ്രബല ഹൈന്ദവ സംഘടനകള്‍ എന്നനിലയില്‍ ഐക്യത്തെ സ്വാഗതം ചെയ്തു. 


യോജിക്കാവുന്ന മേഖലകളില്‍ യോജിക്കാം. എന്‍എസ്എസിന്റെ അടിസ്ഥാനമൂല്യങ്ങള്‍ക്ക് കോട്ടം വരാത്തവിധം യോജിക്കാം എന്നാണ് കരുതിയത്. 21 ന് യോഗം ചേരും എന്ന് അവര്‍ പറഞ്ഞു. 


21 ന് യോഗം ചേര്‍ന്നു. എന്നിട്ട് ഒത്തുതീര്‍പ്പിന് നമ്മളുമായി സംസാരിക്കാന്‍ വിടുന്നത് ബിജെപി മുന്നണിയുടെ നേതാവിനെയാണ്. അതിനിടെ കേന്ദ്രത്തിന്റെ അംഗീകാരം അദ്ദേഹത്തിന് കിട്ടുന്നു. അത്ര ശുദ്ധമല്ല ഇടപെടല്‍ എന്ന് തോന്നിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

വെള്ളാപ്പള്ളിക്ക് പത്മഭൂഷൺ പുരസ്കാരം കിട്ടിയത് തെറ്റിപ്പോയി എന്ന് പറയുന്നില്ല. ഐക്യം സംബന്ധിച്ച് പുനർവിചിന്തനം ഇല്ല. പലരീതിയിലുള്ള തെറ്റായ പ്രചാരണങ്ങളും നടക്കുന്നുണ്ട്. 

ഐക്യം വേണ്ടതില്ലെന്ന പ്രമേയം താൻ തന്നെയാണ് ഡയറക്ടർ ബോർഡിൽ അവതരിപ്പിച്ചത്. ഐക്യം വേണമെന്ന് ആഗ്രഹിച്ചു, പക്ഷേ ഇന്ന കാര്യങ്ങളാൽ ഐക്യം വേണ്ടാ, സൗഹാർദം മതി എന്ന് താൻ അറിയിച്ചു. ഡയറക്ടർ ബോർഡ് സമ്മതിച്ചു എന്നും ജി. സുകുമാരൻ നായർ പറഞ്ഞു.

Advertisment