/sathyam/media/media_files/2026/01/29/1001624059-2026-01-29-10-40-54.jpg)
കോട്ടയം: മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവെന്റുകൾ, ആശ്രമങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെ അർഹരായ എല്ലാ സ്ത്രീകൾക്കും സർക്കാർ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാൻ തടസ്സങ്ങൾ നീക്കുന്ന പ്രത്യേക പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയെടുത്ത ചരിത്ര തീരുമാനത്തിനു പിന്നിൽ കേരളാ കോൺഗ്രസ് എം.
ദീർഘകാലമായി സഭകൾ ഉന്നയിക്കുന്ന വിഷയത്തിൽ ശക്തമായ ഇടപെടൽ കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി എംപിയുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു.
സാങ്കേതികത്വം പറഞ്ഞു സർക്കാർ ഇക്കൂട്ടരെ മാറ്റി നിർത്തുന്നത് നീതി നിഷേധം കൂടിയാണ് എന്ന നിലപാട് ജോസ് കെ മാണി സർക്കാരിനെ അറിയിച്ചു.
മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകൾ പൊതു സമൂഹത്തിൽ നടക്കുന്നതി നിടെയാണ് സർക്കാരിൽ സമ്മർദം ചെലുത്തി കേരളാ കോൺഗ്രസ് എം ഈ ആവശ്യം നേടിയെടുത്തത്.
ഇതോടൊപ്പം, അവിവാഹിതരായ 50 വയസ്സിന് മുകളിലുള്ള, ശമ്പളമോ പെൻഷനോ സർക്കാരിന്റെ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാത്ത മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെട്ട സ്ത്രീകളെ പ്രത്യേക വിഭാഗമായി പരിഗണിക്കാൻ സർക്കാർ എടുത്ത തീരുമാനവും കേരളാ കോൺഗ്രസിന്റെ നിലപാടിൻ്റെ ഭാഗമാണ്.
ഇത് ഒരു ക്ഷേമ പദ്ധതി പ്രഖ്യാപനം മാത്രമല്ല - സമൂഹത്തിന്റെ നിഴലിലായിപ്പോയ ‘സ്ത്രീകളുടെ അർഹതയും അന്തസ്സും’ അംഗീകരിക്കുന്ന വലിയൊരു സാമൂഹിക നീതി കൂടിയാണ്.
' സ്ത്രീകളുടെ സുരക്ഷയും ക്ഷേമവും മുൻഗണനയാക്കുന്ന സർക്കാരിന്റെ നിലപാടിനോട് അഭിമാനം.
‘നീതി - സമത്വം - സാമൂഹിക സുരക്ഷ’ എന്നീ മൂല്യങ്ങളോടുള്ള ഈ ഇടതുപക്ഷത്തിന്റെ പ്രതിബദ്ധത തുടരുമെന്നു ജോസ് കെ. മാണി എം.പിയും പ്രതികരിച്ചു.
മുൻപും സഭ ആശങ്ക ഉന്നയിച്ച വിഷയങ്ങളില്‍ അനുകൂല നിലപാട് സ്വീകരിക്കുകയും പ്രശ്‌ന പരിഹാരത്തിനു സര്‍ക്കാര്‍ ഇടപെടല്‍ ഉറപ്പാക്കിയതും കേരളാ കോണ്‍ഗ്രസ് എമ്മായിരുന്നു.
കേരളത്തിലെ മലയോര മേഖലയാകെ ബാധിച്ച ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രായോഗികമായ നടപടികള്‍ ഉണ്ടായതു കേരള കോണ്‍ഗ്രസ് (എം) വഹിച്ച ക്രിയാത്മകമായ പങ്കുകൊണ്ടാണ്.
ജനവാസ മേഖലകളില്‍ അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങളില്‍നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനു വന്യജീവി സംരക്ഷണ നിയമം (കേരള ഭേദഗതി) കേരള നിയമസഭ പാസാക്കിയതില്‍ നിര്‍ണായക പങ്കാണു പാര്‍ട്ടി വഹിച്ചത്.
സഭ നിരന്തരം ഉന്നയിച്ച വിഷയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതു വന്യജീവി സംഘര്‍ഷങ്ങളേക്കുറിച്ചായിരുന്നു.
മലയോര മേഖലകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിനും ഉടമകള്‍ക്ക് ഉടമസ്ഥാവകാശം സ്ഥാപിച്ചു നല്‍കുന്നതിനും ആയി ഭൂപതിപ്പ് നിയമത്തില്‍ ഭേദഗതി വരുത്തുവാന്‍ കഴിഞ്ഞു.
മുനമ്പം ഭൂപ്രശ്നത്തിലും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതി ബില്ലിലും ക്രിയാത്മകമായ പ്രായോഗിക നിലപാടുകളാണു പാര്‍ട്ടി സ്വീകരിച്ചത്.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നു മുനമ്പത്തെ ഭൂ ഉടമകള്‍ക്ക് ഭൂനികുതി വളരെ വേഗത്തില്‍ അടയ്ക്കുവാനുള്ള സാഹചര്യം സര്‍ക്കാര്‍തലത്തില്‍ ഒരുക്കുന്നതിലും പാര്‍ട്ടി മുഖ്യ പങ്കാളി വഹിച്ചത്.
അധ്യാപക നിയമന പ്രതിസന്ധി പരിഹരിക്കുന്നതിന് സുപ്രീംകോടതി വളരെ വേഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്ങ് മൂലം സമര്‍പ്പിക്കുന്നതിനും ഇടപെടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കന്യാസ്ത്രീ മഠങ്ങളില്‍ റേഷന്‍ കാര്‍ഡ് എത്തിക്കാന്‍ കഴിഞ്ഞതും കേരളാ കോണ്‍ഗ്രസ് എമ്മിൻ്റെ ശക്തമായ ഇടപെടൽ കൊണ്ടാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us