കേരളത്തിലെ വായൂ ഗുണനിലവാരം പരിശോധിക്കാന്‍ കൂടുതല്‍ എയര്‍ മോണിറ്ററിങ് സ്‌റ്റേഷനുകള്‍ വേണം. ഈ രംഗത്ത് സര്‍ക്കാര്‍ കാട്ടുന്നത് തികഞ്ഞ അവഗണന. ശ്വാസകോശ രോഗങ്ങള്‍ ഉള്‍പ്പടെ വര്‍ധിക്കുന്നതിനു കാരണമാകുമെന്നും വിദഗ്ധര്‍

ഇതിനായി സര്‍വകലാശാലകളുമായി സഹകരിച്ചു പദ്ധതി തയാറാക്കാം.

New Update
air pollution in india

കോട്ടയം: കേരളത്തിലെ വായൂ ഗുണനിലവാരം പരിശോധിക്കാന്‍ കൂടുതല്‍ എയര്‍ മോണിറ്ററിങ് സ്‌റ്റേഷനുകള്‍ വേണം.

Advertisment

കൊച്ചിയിലെ വായൂ ഗുണനിലവാരം മോശമായിക്കൊണ്ടിരിക്കുകയാണ്.

ഒപ്പം കേരളത്തിലെ മറ്റു പട്ടണങ്ങളിലും വായൂ ഗുണ നിലവാരം അത്ര മികച്ചതല്ല. എന്നാല്‍, ഇവ പരിശോധിക്കാന്‍ വേണ്ടത്ര എയര്‍ മോണിറ്ററിങ് സ്‌റ്റേഷനുകള്‍ ഇല്ല.

 പ്രധാന പട്ടങ്ങളില്‍ ഇത്തരം എയര്‍ ക്വാളിറ്റി മോണിറ്ററിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും കാര്യമായ നടപടി ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല.

വായുവിലെ കണികാ പദാര്‍ത്ഥങ്ങളുടെ രാസഘടന പരിശോധിക്കുകയും അവയുടെ പ്രകൃതിദത്തമായ ഉറവിടങ്ങള്‍ നിര്‍ണ്ണയിക്കുകയും ചെയ്യുന്ന പദ്ധതി കൊണ്ടുവരണമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

 ഇതിനായി സര്‍വകലാശാലകളുമായി സഹകരിച്ചു പദ്ധതി തയാറാക്കാം.

പ്രത്യേക വായുഗുണനിലവാര നിരീക്ഷണ ഉപകരണങ്ങള്‍ സ്ഥാപിക്കല്‍, നഗര, വ്യാവസായിക, ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള ഫീല്‍ഡ് സാമ്പിളുകള്‍ ശേഖരിക്കല്‍, നൂതന ശാസ്ത്രീയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഇവയുടെ സാങ്കേതിക വിശകലനം എന്നിവ നടത്തണം. വികസനം വരുന്നതിനൊപ്പം വായുവും മോശമാകുന്ന അവസ്ഥ കേരളത്തെ മറ്റൊരു ഡല്‍ഹിയാക്കി മാറ്റും.

 നിലവിലെ കൊച്ചിയിലെ വായൂ ഗുണനിലവാരം ഒരാള്‍ മൂന്നു സിഗരറ്റ് ഒന്നിച്ചു വലിക്കുന്നത്ര ദോഷം ഉണ്ടാക്കുന്നതിനു തുല്യമാണ്.

ഇതു ശ്വാസകോശ രോഗങ്ങള്‍ ഉള്‍പ്പടെ വര്‍ധിക്കുന്നതിനു കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

Advertisment