പിണക്കവും  പരിഭവങ്ങളും മാറ്റി തരൂരിനെ നേതൃത്വവുമായി ഒന്നിപ്പിച്ചത് കെസി വേണുഗോപാല്‍ എംപിയടെ നയതന്ത്രം. കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയ വലിയ ഒരു നുണബോംബാണ് കെസിയുടെ ഇടപെടലിനെ തുടര്‍ന്ന് നിര്‍വീര്യമായത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ താര പ്രചാരകനാകാന്‍ തരൂര്‍

കോണ്‍ഗ്രസ് നേതൃത്വവുമായുളള പ്രശ്നങ്ങള്‍ അവസാനിപ്പിച്ചതിന് പിന്നാലെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി ശശി തരൂര്‍ രംഗത്ത് വന്നതും കൗതുകമായി.  

New Update
kc venugopal sasi tharoor
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: അടുത്തിടെ കേരളം ചര്‍ച്ച ചെയ്ത വാര്‍ത്തകളില്‍  ഒന്നാണ് ശശി തരൂര്‍ എം.പി സി.പി.എമ്മിലേക്കെന്ന പ്രചാരണങ്ങള്‍. 

Advertisment

നേതൃത്വവുമായി പിണക്കവും പരിഭവവുമായി ശശി തരൂരും കൂടി നിന്നതോടെ ഇത്തരം പ്രചാരണങ്ങള്‍ക്കും മാധ്യമ വാര്‍ത്തകള്‍ക്കും ശക്തി കൂടി. 

എന്നാല്‍, വളരെ പെട്ടന്നു തന്നെ ഇത്തരം പ്രചാരണങ്ങള്‍ക്കു ശശി തരൂര്‍ എം.പി തന്നെ മറുപടി നല്‍കി അവസാനിപ്പിച്ചു. 

kc venugopal sasi tharoor-3

താന്‍ കോണ്‍ഗ്രസിലാണ് ഉളളതെന്നും മറ്റെവിടേയ്ക്കും പോകുന്നില്ലെന്നും തരൂര്‍ വ്യക്തമാക്കുകയും കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമാവുകയും യുഡിഎഫിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും ശശി തരൂര്‍ പറഞ്ഞതോടെ ഒരു പൊട്ടിത്തെറി പ്രതീക്ഷ എല്ലാവരും സമ്പൂര്‍ണ നിരാശയിലേക്ക് മടങ്ങി. 

വിഷയത്തില്‍ തരൂരും കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ മുന്‍കൈയ്യെടുത്തത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ്. 

kc venugopal sasi tharoor-2

കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയ വലിയ ഒരു നുണബോംബാണ് കെ.സി വേണുഗോപാലിന്റെ ഇടപെടലിനെ തുടര്‍ന്ന് നിര്‍വീര്യമായത്. 

ശശി തരൂരുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളോട് ശശി തരൂര്‍ തന്നെ അത് നിഷേധിച്ചിട്ടും ആ സമീപനത്തില്‍ മാറ്റം വരുത്താത്ത മാധ്യമങ്ങളുടെ നിലപാട് വിമര്‍ശിച്ച് കഴിഞ്ഞദിവസം കെസി വേണുഗോപാല്‍ രംഗത്തുവന്നിരുന്നു.

എതിരഭിപ്രായങ്ങളെ സ്വീകരിച്ച്, അതില്‍ നല്ല കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് ഉള്‍ക്കൊണ്ട് മുന്നോട്ടു പോവുക, വിയോജിപ്പുകളെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുക എന്നതാണ് കോണ്‍ഗ്രസിന്റെ ശൈലി. 

അതല്ലാതെ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ സിപിഎമ്മിനെയും ബിജെപിയും പോലെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന ശീലം കോണ്‍ഗ്രസ് ഇല്ലെന്നും കെസി വേണുഗോപാല്‍ തുറന്നടിച്ചു.

പാര്‍ട്ടി അഭിപ്രായങ്ങളോട് എതിര്‍പ്പുണ്ടെങ്കില്‍ അതിന്റെ കാരണം ചോദിച്ച് മനസിലാക്കി പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നു കെസി വേണുഗോപാല്‍ പറഞ്ഞു. 

kc venugopal sasi tharoor-4

പിന്നാലെ കെ.സി വേണുഗോപാല്‍ ശശി തരൂരൂയി ആശയവിനിമയം നടത്തി. കാര്യങ്ങള്‍ വിശദമായി ചര്‍ച്ച നടത്തിയോടുകൂടി അതുവരെയുണ്ടായിരുന്ന ആശങ്കയുടെ മഞ്ഞുരുകി.

ചര്‍ച്ചകള്‍ക്ക് പിന്നാലെ പരിഭവവും പിണക്കവും മാറ്റി തരൂ വീണ്ടും പാര്‍ട്ടി ലൈനിലേക്ക് മടങ്ങിയെത്തി. 

കെ.സി വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം പാര്‍ലമെന്റ് മന്ദിരത്തിലെ ഓഫീസില്‍ വെച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയുമായി ശശി തരൂര്‍ കൂടിക്കാഴ്ച നടത്തിയത്. 

sasi tharoor mallikarjun kharge rahul gandhi

തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം സജീവമാകണമെന്ന നിര്‍ദേശം രാഹുല്‍ ഗാന്ധി നല്‍കുകയും ചെയ്തു.

കോണ്‍ഗ്രസ് നേതൃത്വവുമായുളള പ്രശ്നങ്ങള്‍ അവസാനിപ്പിച്ചതിന് പിന്നാലെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി ശശി തരൂര്‍ രംഗത്ത് വന്നതും കൗതുകമായി.  

പ്രശ്‌നങ്ങളെല്ലാം രമ്യമായി പരിഹരിച്ചതിലൂടെ തരൂര്‍ പാര്‍ട്ടിയുടെ മുഖമാണെന്ന് പ്രസ്താവനയുമായി സംസ്ഥാന നേതൃത്വവും രംഗത്തെത്തി. 

മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണ ദിവസം കെപിസിസി ആ സ്ഥലത്ത് നടന്നപ്പോള്‍, പുഷ്പാര്‍ച്ചനയിലും പ്രാര്‍ത്ഥനയിലും ശശി തരൂരിനെ പങ്കെടുപ്പിക്കുകയും എ. കെ ആന്റണി യോടൊപ്പം കെസി വേണുഗോപാലും തരൂരും സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തിരുന്നു.

ak antony kc venugopal sasi tharoor

17 വര്‍ഷമായി താന്‍ പാര്‍ട്ടി വിടുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നുവെന്നും ഇനി ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് മാധ്യമങ്ങളാണെന്നും ശശി തരൂര്‍ വിമര്‍ശിക്കുകയും ചെയ്തു. 

വിഷയം മുതലെടുക്കാന്‍ കാത്തു നിന്ന സി.പി.എമ്മിന് കെ.സി. വേണുഗോപാലിന്റെ ചടുലമായ ഇടപെടലുകള്‍ നിരാശ സമ്മാനിക്കുകയും ചെയ്തു.

Advertisment