കേന്ദ്രബജറ്റ്. കേരളത്തിലെ റെയില്‍ കണക്ടിവിറ്റി പ്രശ്‌നം കേന്ദ്രം പരിഗണിക്കുമോ. അതിവേഗ പാത, ശബരി, നിലമ്പൂര്‍ നഞ്ചന്‍കോട് പദ്ധതികളിൽ പ്രതീക്ഷ. ശബരി റെയില്‍ വിഴിഞ്ഞത്തേക്ക് നീട്ടുമോ എന്നതും ആകാംഷ

അങ്കമാലിശബരി, ഗുരുവായൂര്‍- തിരുനാവായ റെയില്‍പാത മരവിപ്പിച്ച നടപടി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

New Update
images

കോട്ടയം: ഇക്കുറി കേന്ദ്ര ബജറ്റില്‍ കേരളത്തിന് പ്രതീക്ഷയേറെയാണ്. അതില്‍ ഒന്നാണ് റെയില്‍ കണക്ടിവിറ്റി.

Advertisment

അതിവേഗ റെയില്‍പാത, റാപ്പിഡ് ട്രാന്‍സിറ്റ് പദ്ധതികള്‍, അങ്കമാലി-ശബരി,  ഗുരുവായൂര്‍- തിരുനാവായ, നിലമ്പൂര്‍--നഞ്ചന്‍കോട്, തലശേരി-മൈസൂരു, വിഴിഞ്ഞം റെയില്‍ കണക്ടിവിറ്റി റെയില്‍പാത നിര്‍ദേശങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയാണുള്ളത്. കേന്ദ്രം പ്രഖ്യാപിക്കുന്ന ഏതു പദ്ധതിക്കും കൈകൊടുക്കാമെന്നാണു സര്‍ക്കാര്‍ നിലപാട്.

അങ്കമാലി ശബരി, ഗുരുവായൂര്‍- തിരുനാവായ റെയില്‍പാത മരവിപ്പിച്ച നടപടി കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

ഇതുസംബന്ധിച്ച കത്ത് റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നല്‍കി. തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സ്ഥലം ഏറ്റെടുക്കുന്നതിന് അംഗീകൃത അലൈന്‍മെന്റും വിശദമായ പദ്ധതി മാപ്പും സംസ്ഥാന സര്‍ക്കാരുമായി പങ്കിടാനും നിര്‍ദേശമുണ്ട്.

പദ്ധതിക്ക് ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ റെയില്‍വേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍ ഫെബ്രുവരി നാലിന് കലക്ടര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്.

ഇതോടൊപ്പം റെയില്‍വേ സ്‌റ്റേഷന്‍ വികസനവും ട്രെയിനുകളിലെ സുരക്ഷ വര്‍ധിപ്പിക്കുന്ന നടപടികളും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയാണ് യാത്രക്കാര്‍ക്കുള്ളത്.

മദ്യപിച്ചു കയറിയ യാത്രക്കാരന്‍ പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നു ചവിട്ടി താഴെയിട്ടു, ട്രെയിനില്‍ പോലീസുകാരനെ മദ്യപന്‍ കുത്തി, ടിടിആറിനെ തള്ളിയിട്ടു കൊന്നു തുടങ്ങി ആശങ്ക ഉയര്‍ത്തുന്ന കാര്യങ്ങളാണ് ഉയര്‍ന്നുവരുന്നത്.

എന്നാല്‍, റെയില്‍വേയാകട്ടേ ഇക്കാര്യങ്ങള്‍ ഗൗവരത്തില്‍ എടുത്തിട്ടുമില്ല. വിമാനത്താവളം മാതൃകയില്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ നവീകരിലക്കുന്നുണ്ടെങ്കിലും അവ തീരെ കുറവാണ്.

മറ്റു സ്‌റ്റേഷനുകളിലും സുരക്ഷ വര്‍ധിപ്പിക്കാനുള്ള നടപടി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Advertisment