വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ആശ്വസിക്കാം. ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും. പ്രതിമാസ ബില്ലിങ് ഉപഭോക്താക്കള്‍ക്ക് ഫെബ്രുവരിയില്‍ ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ അനുസരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷന്‍ താരിഫ് റെഗുലേഷന്‍ 87 ാം ചട്ടം പരിഷ്‌കരിച്ച് കൊണ്ട് 2023 മെയ് 29ന് പുറപ്പെടുവിച്ച കെ.എസ്.ഇ.ആര്‍.സി.

New Update
electricity 111

കോട്ടയം : വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ആശ്വസിക്കാം, ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും. കെഎസ്ഇബിയുടെ പ്രതിമാസ ബില്ലിങ് ഉപഭോക്താക്കള്‍ക്ക് ഫെബ്രുവരിയില്‍ ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല.

Advertisment

ദ്വൈമാസ ബില്ലിംഗ് ഉപഭോക്താക്കളില്‍നിന്നും യൂണിറ്റിന് 4 പൈസ മാത്രമായിരിക്കും ഇന്ധന സര്‍ചാര്‍ജ് ഈടാക്കുക.

ജനുവരിയില്‍ ഇത് യഥാക്രമം 8 പൈസയും 7 പൈസയുമായിരുന്നു. ഇന്ധന സര്‍ചാര്‍ജ് കുറഞ്ഞതിനാല്‍ ഫെബ്രുവരി മാസത്തിലെ വൈദ്യുതിബില്ലില്‍ കുറവുണ്ടാകും.

കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ അനുസരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷന്‍ താരിഫ് റെഗുലേഷന്‍ 87 ാം ചട്ടം പരിഷ്‌കരിച്ച് കൊണ്ട് 2023 മെയ് 29ന് പുറപ്പെടുവിച്ച കെ.എസ്.ഇ.ആര്‍.സി.

ടേംസ് ആന്റ് കണ്ടീഷന്‍സ് ഓഫ് താരിഫ് അമന്‍ഡ്‌മെന്റ് റെഗുലേഷന്‍സ്  പ്രകാരം ഏപ്രില്‍ 2023 മുതല്‍, ഇന്ധനവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കാരണം വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഇന്ധന സര്‍ചാര്‍ജ്ജ് ആയി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാന്‍ വിതരണ ലൈസന്‍സികളെ അനുവദിച്ച് കൊണ്ട് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഇതുപ്രകാരം ഡിസംബര്‍ മാസത്തെ വൈദ്യുതി വാങ്ങല്‍ച്ചെലവിലുണ്ടായ വര്‍ദ്ധന കണക്കാക്കിയാണ് ഫെബ്രുവരിയില്‍ ഇന്ധന സര്‍ചാര്‍ജ് കണക്കാക്കിയിരിക്കുന്നത്.

അതേസമയം, സൗരോര്‍ജം സംഭരിച്ച് വിതരണം ചെയ്യാനുള്ള പദ്ധതി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്തുകള്‍ തോറും പദ്ധതി നടപ്പിലാക്കലക്ഷ്യമിടുന്നത്. പദ്ധതി സൗരോര്‍ജ ഉപഭോക്താക്കളില്‍ പ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ട്.

Advertisment