/sathyam/media/media_files/2026/02/01/budjet-2026-02-01-11-55-59.jpg)
കോട്ടയം: കേന്ദ്ര ബജറ്റില്‍ കേരളത്തിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന പ്രഖ്യാപനമായിരുന്നു അതിവേഗ റെയില്‍ ഇടനാഴി. എന്നാല്‍, കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശാണ് ഇക്കുറിയും ഫലം.
ഏഴു അതിവേഗ റെയില്‍ പാതകളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. മുംബൈ- പൂനെ, ഹൈദ്രബാദ് -ബംഗളൂരു, ഡെല്‍ഹി -വാരണാസി, പൂനെ- ഹൈദ്രബാദ്, ഹൈദ്രബാദ് -ചെന്നൈ, ചെന്നൈ ബംഗളൂരു എന്നീ പുതിയ റൂട്ടകളാണ് കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. കേരളത്തിനു ഹൈസ്പീഡ് റെയില്‍ പദ്ധതി പ്രതീക്ഷ മാത്രമായി ഇക്കുറിയും അവശേഷിക്കും.
സമീപ ദിവസങ്ങളില്‍ അതിവേഗ റെയിലിനെക്കുറിച്ചു വലിയ ചര്‍ച്ചകളാണ് കേരളത്തിൽ നടന്നത്. ആര്‍.ആര്‍.ടി.എസ് മോഡല്‍ സര്‍ക്കാരും കേന്ദ്രം പറഞ്ഞിട്ടെന്ന പേരില്‍ ഇ. ശ്രീധരനും ഒരു അതിവേഗ പാത പ്രഖ്യാപിച്ചു.
പദ്ധതി ഉടന്‍ കേന്ദ്രം പ്രഖ്യാപിക്കുമെന്നായിരുന്നു ഇ. ശ്രീധരന്‍ പറഞ്ഞത്. എന്നാല്‍, ബജറ്റില്‍ അങ്ങനെയൊരു പ്രഖ്യാപനം ഉണ്ടായില്ല. കേരളത്തിന് ഒപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാടിന് രണ്ട് അതിവേഗ പാതയാണ് ലഭിച്ചത് എന്നതും ശ്രദ്ധയമാണ്. വരും ദിവസങ്ങളില്‍ ഇതു വലിയ പൊട്ടിത്തെറികള്‍ക്കു വഴിവെക്കും.
ബജിറ്റില്‍ കേരളത്തെ അഗണിച്ചതോടെ എം.പി മാര്‍ കേരളം , കേരളം എന്നു ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് ഇനി മൂന്നു മാസം മാത്രമാണ് ബാക്കി ഉള്ളൂ എന്നതിനാല്‍ മുഖ്യപ്രചാരണ വിഷയമായി ഇതു മാറും. ഇതോടൊപ്പം താന്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ എന്ത് അടിസ്ഥാനത്തിലാണെന്നു ഇ. ശ്രീധരന്‍ വിശദീകരിക്കേണ്ടി വരും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us