കേന്ദ്രത്തിന്റെ ധാതു ഇടനാഴിയില്‍ കേരളത്തിന് ആശങ്ക. പുതിയ പ്രഖ്യാപനം ഈ രംഗത്തേക്ക് സ്വകാര്യ കമ്പനികള്‍ക്ക് വഴിയൊരുക്കിയേക്കും. ആര്‍.ഇ.സി.എം.എം സ്ഥാപിക്കാന്‍ സംസ്ഥാന ബജറ്റില്‍ തീരുമാനം ഉണ്ടായതിനു പിന്നാലെയാണ് കേന്ദ്രവും പദ്ധതി പ്രഖ്യാപിക്കുന്നത്

ധാതു മണല്‍ ഖനനത്തിന് സംസ്ഥാനത്ത് പ്രഖ്യാപിച്ച പ്രത്യേക ഇടനാഴി വിഴിഞ്ഞം - കൊച്ചി തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് .

New Update
1001633008

കോട്ടയം: ധാതു മണല്‍ ഖനനത്തിന് കേരളത്തില്‍ പ്രത്യേക ഇടനാഴി സ്ഥാപിക്കുമെന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തില്‍ ആശങ്ക ഉയരുന്നു.

Advertisment

 സംസ്ഥാനത്ത് ഏറ്റവുമധികം ധാതു സമ്പത്തുള്ളത് കൊല്ലം മുതല്‍ ആലപ്പുഴ വരെ തീരത്താണ്.

പൊതുമേഖല സ്ഥാപനങ്ങളാണ് ഇപ്പോള്‍ ഖനനം നടത്തുന്നത്. പുതിയ പ്രഖ്യാപനം ഈ രംഗത്തേക്ക് സ്വകാര്യ കമ്പനികള്‍ക്ക് വഴിയൊരുക്കിയേക്കുമെന്ന ആശങ്കയാണുള്ളത്.

ധാതു മണല്‍ ഖനനത്തിന് സംസ്ഥാനത്ത് പ്രഖ്യാപിച്ച പ്രത്യേക ഇടനാഴി വിഴിഞ്ഞം - കൊച്ചി തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് .

ചവറ ശങ്കരമംഗലത്ത് റെയര്‍ എര്‍ത്ത് ക്രിട്ടിക്കല്‍ മിനറല്‍ മിഷന്‍ (ആര്‍.ഇ.സി.എം.എം) സ്ഥാപിക്കാന്‍ സംസ്ഥാന ബജറ്റില്‍ 100 കോടി രൂപ അനുവദിച്ചിരുന്നു.

42,000 കോടിയുടെ നിക്ഷേപമാണ് ഇതിലൂടെ ഉണ്ടാകാന്‍ പോകുന്നത്. 

അതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനമെന്നതിനാല്‍ കേരളത്തിന്റെ ബജറ്റ് പ്രഖ്യാപനത്തെ മറികടക്കാനുള്ള കേന്ദ്ര നീക്കമായണ് സര്‍ക്കാര്‍ കാണുന്നത്.

കെ.എം.എം.എല്‍, ഐ.ആര്‍.ഇ എന്നീ പൊതുമേഖല സ്ഥാപനങ്ങളാണ് ഇപ്പോള്‍ ധാതുമണല്‍ ഖനനം നടത്തുന്നത്.

ഈ രംഗത്തേക്ക് സ്വകാര്യ കമ്പനികള്‍ക്കും വഴിതുറക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കേരളം, ഗുജറാത്ത്, ആന്‍ഡമാന്‍- നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ കടലില്‍നിന്ന് മണലും ധാതുക്കളും ഉള്‍പ്പെടെ ഖനനം ചെയ്യാന്‍ കേന്ദ്ര ഖനി മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു.

 അതിനെതിരെ സംസ്ഥാനത്ത് കനത്ത പ്രതിഷേധം ഉയര്‍ന്നതോടെ കേരളത്തിലെ ടെന്‍ഡര്‍ നടപടികള്‍ നിര്‍ത്തിവെച്ചു. പിന്നാലെയാണ് ധാതു മണല്‍ ഖനനത്തിനായി പ്രത്യേക ഇടനാഴി പ്രഖ്യാപനമുണ്ടായത്.

തീരത്ത് ഖനനം കൂടുന്നത് വന്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്ക കരിമണല്‍ ഖനനത്തിനെതിരെ സമരത്തിലുള്ള പരിസ്ഥിതി സംഘടനകളും ഉയര്‍ത്തുന്നു.

കേരളത്തില്‍ ഇപ്പോള്‍ തന്നെ തീരമണലില്‍നിന്നു കെഎംഎംഎല്‍ വേര്‍തിരിച്ച ഒന്നേകാല്‍ ലക്ഷം ടണ്‍ മോണസൈറ്റ് സൂക്ഷിച്ചിട്ടുണ്ട്. ഏതാണ്ടു 4000 കോടി രൂപ മൂല്യം വരും.

 തീരമണലില്‍നിന്ന് ഇല്‍മനൈറ്റ്, റൂട്ടൈല്‍, സിലിമനൈറ്റ്, സിര്‍കോണ്‍ എന്നിവ വേര്‍തിരിച്ച ശേഷം ബാക്കിവരുന്ന മണലില്‍ 25% മോണോസൈറ്റ് ആണ്.

 ഇവയില്‍ 60% അപൂര്‍വ ധാതുക്കളാണ്. ഇവ 'ക്രാക്ക്' ചെയ്തു വേര്‍തിരിച്ചെടുക്കാന്‍ കെഎംഎംഎല്‍ കേന്ദ്രാനുമതി തേടിയിരുന്നു.

Advertisment