പ്രവാസികളേ നിക്ഷേപത്തിന് ക്ഷണിച്ചു കേന്ദ്ര സര്‍ക്കാര്‍. പ്രവാസികളുടെ ഓഹരി നിക്ഷേപ പരിധി 10 ശതമാനമായി വര്‍ധിപ്പിച്ചതു നേട്ടമാകും. ഇന്ത്യയില്‍ ഉള്ളത് വ്യവസായികള്‍ക്ക് അനുകൂലമായ അന്തരീക്ഷം

നടപടി ഇന്ത്യന്‍ ഓഹരി വിപണിയില്‍, ലിസ്റ്റഡ് കമ്പനികളില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ നിക്ഷേപാവസരം തുറക്കും.

New Update
1001633107

കോട്ടയം: പ്രവാസികള്‍ക്കു രാജ്യത്ത് കൂടുതല്‍ നിക്ഷേപത്തിന് അവസരം ഒരുങ്ങുന്നു.

Advertisment

കോര്‍പറേറ്റ് ബോണ്ട് വിപണിയുമായി ബന്ധപ്പെട്ട ചില നടപടികള്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നടപടി ഇന്ത്യന്‍ ഓഹരി വിപണിയില്‍, ലിസ്റ്റഡ് കമ്പനികളില്‍ പ്രവാസികള്‍ക്ക് കൂടുതല്‍ നിക്ഷേപാവസരം തുറക്കും.

 വ്യവസായികള്‍ക്ക് അനുയോജ്യമായ കമ്പനികള്‍ കണ്ടെത്താന്‍ അവസരം.

 പൊതുമേഖല ആസ്തികളുടെ മോണറ്റൈസേഷന്‍ വഴി, പ്രോപ്പര്‍ട്ടി വാങ്ങാതെ പ്രോപ്പര്‍ട്ടിയില്‍ നിക്ഷേപിക്കാന്‍ പ്രവാസിക്കും അവസരം.

 കോര്‍പ്പറേറ്റ് നികുതികളില്‍ മാറ്റമില്ലെങ്കിലും, നയപരമായ സ്ഥിരതയും ചട്ടങ്ങള്‍ ലളിതമാക്കുന്നതും വ്യവസായികള്‍ക്ക് അനുകൂലമായ അന്തരീക്ഷം നല്‍കും. നടപടി കൂടുതല്‍ വിദേശ നിക്ഷേ നിക്ഷേപം എത്തിക്കുമെന്ന പ്രതീക്ഷയാണുള്ളത്.

പ്രവാസികളില്‍ നിന്ന് സ്ഥാവര വസ്തുക്കള്‍ വാങ്ങുന്ന റെസിഡന്റ് വ്യക്തികള്‍ക്കോ ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കോ  ഇനി മുതല്‍ ടാന്‍ (ടാക്‌സ് ഡിഡക്ഷന്‍ ആന്റ് കളക്ഷന്‍ അക്കൗണ്ട് നമ്പര്‍) നിര്‍ബന്ധമില്ല.

ഒറ്റപ്പെട്ട ഒരു ഇടപാടിനായി ടാന്‍ എടുക്കേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്ന ഈ ഭേദഗതി 2026 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

ക്രൂയിസ് കപ്പലുകളുടെ പ്രവര്‍ത്തനം, ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗ് മേഖലയില്‍ സാങ്കേതികവിദ്യയോ സേവനങ്ങളോ നല്‍കുന്ന പ്രവാസികള്‍ തുടങ്ങിയവരെ മിനിമം ആള്‍ട്ടര്‍നേറ്റ് ടാക്‌സിന്റെ  പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്.

കൂടാതെ, ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കള്‍ക്ക് മൂലധന ഉപകരണങ്ങള്‍ നല്‍കുന്ന പ്രവാസികള്‍ക്ക് 2030-31 സാമ്പത്തിക വര്‍ഷം വരെ നികുതി ഇളവും ബജറ്റ് വാഗ്ദാനം ചെയ്യുന്നു.

മടങ്ങിവരുന്ന ചെറുകിട നികുതിദായകരായ പ്രവാസികള്‍ക്ക് അവരുടെ വിദേശത്തുള്ള പഴയ ആസ്തികള്‍  വെളിപ്പെടുത്തുന്നതിനായി സമയബന്ധിതമായ ഒരു പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതുവഴി ബ്ലാക്ക് മണി ആക്ട് പ്രകാരമുള്ള പിഴകളില്‍ നിന്നും നിയമനടപടികളില്‍ നിന്നും നിശ്ചിത ഇളവുകള്‍ ലഭിക്കും.

Advertisment