/sathyam/media/media_files/2026/02/02/1001633260-2026-02-02-13-46-16.jpg)
കോട്ടയം: നീ എന്തിനാ എന്റെ പേര് പറഞ്ഞത്.. നീ ഇനി പറയുവോ.. മാടപ്പള്ളിയില്‍ സുഹൃത്തിനെ സംഘം ചേര്‍ന്നു ആക്രമിച്ചു കുട്ടികള്‍.
മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മൂന്നാലു കുട്ടികള്‍ ചേര്‍ന്നു കുട്ടിയുടെ മുഖത്തും പുറത്തുമെല്ലാം ഇടിക്കുന്നുണ്ട്. മാടപ്പള്ളിയില്‍ നടന്ന സംഭവം എന്ന പേരിലാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.
അതിക്രൂരമായി കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സംഘത്തില്‍ ഉള്ള കുട്ടികള്‍ തന്നെയാണ് വീഡിയോ എടുക്കുന്നത്.
സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തണമെന്നാണ് ഉയരുന്ന ആവശ്യം.
കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഒരാഴ്ച മുന്‍പു
കല്‍പ്പറ്റയിൽ 16കാരനെ ഒരു സംഘം കൗമാരക്കാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു.
വയനാട് കല്‍പ്പറ്റയില്‍ ആളൊഴിഞ്ഞ ഗ്രൗണ്ടില്‍ ഫോണ്‍ വിളിച്ച് വരുത്തിയ ശേഷം വളഞ്ഞിട്ട് ആക്രമിക്കു കയായിരുന്നു.
മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ കല്‍പ്പറ്റ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു.
കല്‍പ്പറ്റക്ക് പിന്നാലെ കണിയാമ്പറ്റയിലും വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം ഉണ്ടായി.
14 വയസുകാരനെ ഒരുസംഘം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചിരുന്നു.
കുട്ടികളിലെ ഇത്തരം അക്രമ വാസന തടയാന്‍ പോലീസും സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും ചേര്‍ന്നു സമഗ്ര പദ്ധതികള്‍ നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us